ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരോരോ ആര്‍ദ്രമായി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ഇരുപത്തിയൊന്നാം നുറ്റാണ്ടിലെ ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആരോരോ ആര്‍ദ്രമായി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗോപി സുന്ദര്‍ ആണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ബി.കെ ഹരി നാരായണ്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് നിരജ് സുരേഷും കാവ്യഅജിത്തും ചേര്‍ന്നാണ്. രാമലീലക്കു ശേഷമുള്ള അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നുറ്റാണ്ട്.

Read More >>