ഡെഡിക്കേഷൻ വേറെ ലെവൽ; 'മൂത്തോന്‍' മേക്കിങ് വീഡിയോ

മുംബൈയിലെ തെരുവുകളിലേയും കാമാത്തിപ്പുരയിലേയും ചിത്രീകരണമാണ് പ്രധാനമായും വീഡിയോയിൽ ഉൾപ്പെടുത്തിട്ടുള്ളത്.

ഡെഡിക്കേഷൻ വേറെ ലെവൽ;

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മൂത്തെനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോഴിതാ നിവിനെ അധോലോക നായകനാക്കി മാറ്റാൻ വേണ്ടി വന്ന തയ്യാറെടുപ്പുകളടക്കമുള്ള മേക്കിങ് വി‍ഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

മേക്കിങ് വി‍ഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. കാതുകുത്തിയും മൂക്ക് കുത്തിയും പല്ലിൽ കറ പിടിപ്പിച്ചുമൊക്കെയായിരുന്നു ചിത്രത്തിൽ നിവിന്റെ മേക്കോവർ. കഥാപാത്രത്തിന്റെ ഓരോ മാറ്റങ്ങൾക്കും താരത്തോടൊപ്പം നിന്ന് പിന്തുണ നൽകുന്ന ​ഗീതുവിനെയും വിഡിയൊയിൽ കാണാം‌.

മുംബൈയിലെ തെരുവുകളിലേയും കാമാത്തിപ്പുരയിലേയും ചിത്രീകരണമാണ് പ്രധാനമായും വീഡിയോയിൽ ഉൾപ്പെടുത്തിട്ടുള്ളത്. മൂത്തോനാകാനുള്ള നിവിന്റെ രൂപമാറ്റവും കൃത്യമായി മേക്കിങ് വീഡിയോ പ്രേക്ഷകർക്ക് കാണിച്ചു തരുന്നു. കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്.

Read More >>