'എന്താ ഇത്! നോ കിസ്, നോ കിസ്'; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ട്രെയിലര്‍

കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ നിലവിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ 12ാം സ്ഥാനത്താണ്

വിനയ് ഫോര്‍ട്ട്, ശ്രിന്ദ, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്ന ചിത്രത്തിലെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ നിലവിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ 12ാം സ്ഥാനത്താണ്

കല്യാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ രസകരമാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശംഭു പുരുഷോത്തമനാണ്. അരുണിന്റേയും ശാന്തിയുടേയും വിവാഹത്തെ പ്രമേയമാക്കിയാണ് ചിത്രം. ഇരുവരും തമ്മിലുള്ള ലില് ലോക്ക് രംഗവും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ള രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ശാന്തിയുടെ കഥാപാത്രം ലിന്റയും അരുണിന്റെ കഥാപാത്രം രോഹനും. അരുണിന്റെ സഹോദരന്‍ റോയ് ആയിട്ടാണ് വിനയ് ഫോര്‍ട്ട് വരുന്നത്. എന്തായാലും ശാന്തിയുടേയും അരുണിന്റേയും ലിപ് ലോക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് കുറച്ച് കടുത്തുപോയി എന്നാണ് ചിലരുടെ കമന്റ്.

Next Story
Read More >>