''ഇനി അയ്യപ്പൻ കോശി സീസൺ''; പൃഥിരാജ് ബിജു മേനോൻ ചിത്രത്തിൻെറ ട്രെയിലർ പുറത്ത്

അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പൃഥിരാജും ബിജു മേനോനും പ്രധാന വേഷങ്ങളില്‍ എത്തുന്ന എറ്റവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻെറ ട്രെയിലർ പുറത്ത്. അനാര്‍ക്കലിക്ക് ശേഷം സച്ചിയാണ് ചിത്രത്തിൻെറ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പൻ നായരായി ബിജു മേനോനെത്തുമ്പോൾ, ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തുന്നത്.

ഇരുവരും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് സച്ചി സ്വന്തം സംവിധാനത്തില്‍ രണ്ടാമത്തെ സിനിമയുമായി വരുന്നത്. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്.

അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും. സുദീപ് ഇളമണ്‍ ആണ് ക്യാമറ. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസറിനും മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Next Story
Read More >>