'ബാഡ് ബോയ്'; 'സാഹോ'യിലെ പുതിയ പാട്ട് പുറത്ത്

പ്രഭാസും ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ഗാനരംഗത്തില്‍. സുജീതാണ് ചിത്രത്തിൻെറ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

പ്രഭാസ് നായകനാവുന്ന ബിഗ്ബജറ്റ് ചിത്രം 'സാഹോ'യിലെ പുതിയ പാട്ട് പുറത്ത്. 'ബാഡ് ബോയ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ബാദ്ഷായാണ് സംഗീത സംവിധാനം. ശ്രീജോയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബാദ്ഷായും നീതി മോഹനും ചേര്‍ന്നാണ് ആലാപനം.

പ്രഭാസും ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസുമാണ് ഗാനരംഗത്തില്‍.. സുജീതാണ് ചിത്രത്തിൻെറ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍. ചിത്രം ഈമാസം 30ന് തീയേറ്ററുകളിലെത്തും.

ജാക്കി ഷ്രോഫ്, മുര്‍ളി ശര്‍മ, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Next Story
Read More >>