'നീ വാ എന്‍ ആറുമുഖാ'; 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്.

'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'നീ വാ എന്‍ ആറുമുഖാ' എന്ന ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ​ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. കാര്‍ത്തിക്കും ചിത്രയും ചേര്‍ന്നാണ് ആലാപനം. സന്തോഷ് വർമ്മയുടേയും ഡോ. കൃത്യയുടേയും വരികൾക്ക് സം​ഗീതം പകർന്നത് അല്‍ഫോണ്‍സ് ജോസഫാണ്.

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ അന്തിക്കാടിൻെറ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണി നായികയാകുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ. ഒരു ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായിരിക്കും വരനെ ആവശ്യമുണ്ട് എന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

Next Story
Read More >>