അന്താരാഷ്ട്ര ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിക്കാനൊരുങ്ങി റഷ്യ

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിമയത്തിൽ മാറ്റം കൊണ്ടുവരുന്ന ഉത്തരവ് കഴിഞ്ഞവർഷം പാർമെന്റ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഒറ്റപ്പെടുത്തി ഇന്റർനെറ്റ് വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടൽ തടയുകയാണ് ഈ നിയമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

അന്താരാഷ്ട്ര ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: ദേശീയ സൈബര്‍ സുരക്ഷയുടെ ഭാ​ഗമായി അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാൻ റഷ്യയുടെ നീക്കം. സൈബർ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണമെന്ന നിലയിലാണ് നടപടി. റഷ്യൻ പൗരൻമാർക്കും സ്ഥാപനങ്ങൾക്കും രാജ്യത്തിനു പുറത്തുള്ളവരുമായി ഇന്റർനെറ്റിലൂടെ സംവദിക്കാൻ സാധിക്കില്ല. ഏപ്രിൽ ഒന്നിനു മുമ്പ് നടപടി പ്രാബല്യത്തിൽ വരും.

സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിമയത്തിൽ മാറ്റം കൊണ്ടുവരുന്ന ഉത്തരവ് കഴിഞ്ഞവർഷം പാർമെന്റ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ എക്കോണമി നാഷണൽ പ്രോഗ്രാം എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്തെ ഒറ്റപ്പെടുത്തി ഇന്റർനെറ്റ് വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടൽ തടയുകയാണ് ഈ നിയമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. റഷ്യയുടെ സൈബർ ആക്രമണത്തിനും ഇന്റർനെറ്റിലൂടെ മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതിനുമെതിരെ നാറ്റോയും സഖ്യ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് വരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് റഷ്യ തയ്യാറായത്.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡി.എൻ.എസ് എന്ന പേരിൽ റഷ്യയ്ക്ക് സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കും. അതോടെ അന്താരാഷ്ട്ര സെർവറുകളിലേക്കുള്ള ബന്ധങ്ങൾ വിച്ഛേദിക്കപ്പെടും.

കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സഹായിക്കാൻ റഷ്യ ഇടപെട്ടുവെന്നതടക്കമുള്ള ആരോപണം ഉയർന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽകൂടിയാണ് റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഇന്റര്‍നെറ്റ് ലോകത്തേക്ക് കടന്നു കയറുന്ന സ്വകാര്യ സേവന ദാതാക്കളുടെ മല്‍പ്പിടുത്തം ഒഴിവാക്കലും ലക്ഷ്യമാണ്.