കമ്പനിക്കതെിരെ ഓഹരി ഉടമകൾ നിയമ നടപടിയുമായി രംഗത്തെത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ലൈംഗികാരോപണക്കേസില്‍ രാജിവെച്ച ഉദ്യാഗസ്ഥര്‍ക്ക് കോടികളുടെ പാക്കേജ്; ഗൂഗിളിനെതിരേ ഓഹരി ഉടമകള്‍

Published On: 13 March 2019 4:56 AM GMT
ലൈംഗികാരോപണക്കേസില്‍ രാജിവെച്ച ഉദ്യാഗസ്ഥര്‍ക്ക് കോടികളുടെ പാക്കേജ്; ഗൂഗിളിനെതിരേ ഓഹരി ഉടമകള്‍

സാൻഫ്രാൻസിസ്‌കോ: ലൈംഗികാരോപണത്തെ തുടർന്ന് രാജിവെയ്ക്കാൻ നിർബന്ധിതനായ ഇന്ത്യൻ വംശജനായ മുതിർന്ന ഉദ്യാ​ഗസ്ഥൻ അമിത് സിം​ഗാളിന് ​ഇൻറർനെറ്റ് ഭീമനായ ​ഗൂ​ഗിൾ എക്സിറ്റ്പാക്കേജായി നൽകിയത് 45 ദശലക്ഷം യു.എസ് ഡോളറെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. തിങ്കളാഴ്ച പുറത്തുവിട്ട കോടതി രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബോർഡ് അംഗങ്ങളുടെ തീരുമാനപ്രകാരമായിരുന്നു ഈ തുക കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗൂഗിളിലെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന സിംഗാൾ. 2016ലാണ് ലൈംഗികാരോപണത്തെ തുടർന്ന് രാജിവെച്ചത്. 15 മില്യൺ ഡോളർ വീതം രണ്ട് ഘട്ടങ്ങളിലായിട്ടാണ് അദ്ദേഹത്തിന് ഗൂഗിൾ നൽകിയത്. സെപ്പറേഷൻ എഗ്രിമെന്റിന്റെ ഭാഗമായി 5 മില്യൺ ഡോളർ മുതൽ 15 മില്യൺ ഡോളർ വരെ നൽകിയിരുന്നു. 45 മില്യൺ ഡോളർ വരെയായിരുന്നു സിംഗാളിന് കമ്പനി നൽകിയ പേമെന്റ്.

എന്നാൽ പാക്കജ് അനുവദിച്ചതിൽ കമ്പനിക്കതെിരെ ഓഹരി ഉടമകൾ നിയമ നടപടിയുമായി രംഗത്തെത്തിയതോടെയാണ് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ലൈംഗികാരോപണം നേരിട്ട ആൻഡ്രോയിഡ് നിർമ്മാതാവ് ആൻഡി റൂബിന് 90 ദശലക്ഷം ഡോളർ ഗൂഗിൾ നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇരുവരും ആരോപണങ്ങൾ നിഷേധിച്ചതായാണ് വിവരം.

Top Stories
Share it
Top