മൊബൈൽ ഫോൺ നോക്കി നടക്കുന്നവർക്കായി പ്രത്യേക നടപ്പാത

75 മീറ്റർ നീളമുള്ള രണ്ട് 'മൊബൈൽ ഫോൺ സേഫ് ലെയ്നുകൾ' ആണ് മഞ്ചസ്റ്ററിലെ സ്പിന്നിങ് ഫീൽഡ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്

മൊബൈൽ ഫോൺ നോക്കി നടക്കുന്നവർക്കായി  പ്രത്യേക നടപ്പാത

മാഞ്ചസ്റ്റർ: മൊബൈൽ ഫോൺ നോക്കി നടക്കുന്നവർക്കായി മാഞ്ചസ്റ്റർ നഗരത്തിൽ പ്രത്യേക നടപ്പാത.മൊബൈൽ ഫോണിൽ കുത്തി റോഡിലൂടെ നടന്നതിന് ചീത്ത കേൾക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. അങ്ങനെ നടക്കുമ്പോൾ വാഹനങ്ങൾ വരുന്നത് ശ്രദ്ധിക്കാൻ പലർക്കും കഴിയാറില്ല. അതുകൊണ്ട് അപകടം വരാൻ സാദ്ധ്യതയും വളരെ കൂടുതലാണ്. കൂടാതെ മറ്റുള്ള വഴിയാത്രക്കാരെ ഇടിച്ചെന്നും വരാം.

ഇതിനൊരു പോംവഴിയാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി അധികൃതർ കണ്ടെത്തിയിരിക്കുന്നത്. റോഡിൽ മൊബൈൽ ഉപയോഗിക്കുന്ന കാൽനടയാത്രക്കാർക്ക് വേണ്ടി 'മൊബൈൽ ഫോൺ സേഫ് ലെയ്നുകൾ!

75 മീറ്റർ നീളമുള്ള രണ്ട് 'മൊബൈൽ ഫോൺ സേഫ് ലെയ്നുകൾ' ആണ് മഞ്ചസ്റ്ററിലെ സ്പിന്നിങ് ഫീൽഡ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഈ നടപ്പാതകൾ സ്ഥാപിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ തിരക്കേറിയ ഹാർഡ്മാൻ ബുളിവാർഡിലാണ്. പതിനായിരങ്ങൾ ദിവസേന സഞ്ചരിക്കുന്ന വഴിയിലിപ്പോൾ റോഡിൽ മൊബൈൽ നോക്കി നടക്കുന്നവർക്കുള്ള വഴിയടയാളങ്ങളാണ്.ഗവേഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ടത് 75 ശതമാനം ബ്രിട്ടീഷുകാരും ഫോണിൽ നോക്കി റോഡിലൂടെ നടക്കുന്നതിൽ കുറ്റബോധമുള്ളവരാണെന്നാണ്.പക്ഷെ ഇനി മാഞ്ചസ്റ്ററിൽ ഫോണിൽ നോക്കി പേടി കൂടാതെ നടക്കാം

Next Story
Read More >>