വിദ്യാഭ്യാസ മികവില്‍ ചൈനയിലെ കുട്ടികൾ പാശ്ചാത്യരാജ്യങ്ങളിലെ സമപ്രായക്കാരേക്കാള്‍ മിടുക്കരെന്ന് പഠനം

ചൈനീസ് നഗരങ്ങളില്‍ സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നോക്കമായ 10 ശതമാനം പേര്‍പോലും ഒ.ഇ.സി.ഡി രാജ്യങ്ങളിലെ കുട്ടികളേക്കാള്‍ മികവ് പുലര്‍ത്തി.

വിദ്യാഭ്യാസ മികവില്‍ ചൈനയിലെ കുട്ടികൾ പാശ്ചാത്യരാജ്യങ്ങളിലെ സമപ്രായക്കാരേക്കാള്‍ മിടുക്കരെന്ന്   പഠനം

പാരീസ്: വിദ്യാഭ്യാസ മികവില്‍ ചൈനയിലെ നാല് വന്‍ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പാശ്ചാത്യരാജ്യങ്ങളിലെ സമപ്രായക്കാരേക്കാള്‍ മിടുക്കരെന്ന് റിപ്പോര്‍ട്ട്. പാരീസ് കേന്ദ്രമായ സാമ്പത്തിക സഹകരണ വികസന സംഘടനയുടെ (ഒ.ഇ.സി.ഡി) മൂന്നുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന പഠനത്തിലാണ് വിദ്യാഭ്യാസരംഗത്ത് ചൈനീസ് കുട്ടികളുടെ കഴിവ് തെളിഞ്ഞത്.

ബീജിങ്, ഷാങ്ഹായ്, ജിയാങ്സു, ഷീജിയാങ് എന്നീ ചൈനീസ് നഗരങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ചൈനയെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്.ചൊവ്വാഴ്ചയാണ് ഈ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 5 വയസ്സുള്ള ആറുലഷം കുട്ടികള്‍ക്ക് രണ്ടുമണിക്കൂര്‍ നീണ്ട പരീക്ഷ നടത്തിയാണ് നിലവാരം അളന്നത്. ചൈനീസ് നഗരങ്ങളില്‍ സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നോക്കമായ 10 ശതമാനം പേര്‍പോലും ഒഇസിഡി രാജ്യങ്ങളിലെ കുട്ടികളേക്കാള്‍ മികവ് പുലര്‍ത്തി.

33 അംഗരാഷ്ട്രങ്ങളിലും 42 പങ്കാളിത്ത രാഷ്ട്രങ്ങളിലുമായി നടത്തിയ പഠനത്തില്‍ വായന, ഗണിതശാസ്ത്രം, ശാസ്ത്രം എന്നിവയിലെ മികവുകളാണ് പരിശോധിച്ചത്. വികസിത രാഷ്ട്രങ്ങളില്‍ രണ്ട് പതിറ്റാണ്ടായി പുരോഗതിയില്ലെന്നും പഠനത്തില്‍ പറയുന്നു.

Read More >>