കൊറോണ വെെറസ്: ചെെനയിൽ 56 മരണം, ഇന്ത്യയിൽ 100ലേറെ പേർ നിരീക്ഷണത്തിൽ

വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ്​ വൈറസ്​ ബാധ കൂടുതൽ പ്രശ്​നം സൃഷ്​ടിക്കുന്നത്​.

കൊറോണ വെെറസ്: ചെെനയിൽ 56 മരണം, ഇന്ത്യയിൽ 100ലേറെ പേർ നിരീക്ഷണത്തിൽ

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 56 ആയി. ജനുവരി 25 വരെയുള്ള കണക്ക് പ്രകാരം 1,975 പേർക്ക്​ കൊറോണ വൈറസ്​ ബാധിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 15 ഓളം പേർ മരിക്കുകയും കുറഞ്ഞത് 688 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തതായുമാണ് ചൈന നാഷനൽ ഹെൽത്ത് കമ്മിഷൻെറ പ്രതികരണം.

വുഹാൻ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ്​ വൈറസ്​ ബാധ കൂടുതൽ പ്രശ്​നം സൃഷ്​ടിക്കുന്നത്​. കഴിഞ്ഞ ദിവസം 13 പേരാണ് ഇവിടെ മരണപ്പെട്ടത്. ഇതോടെ ഹുബിയിൽ ആകെ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. രാജ്യത്ത് ഗുരുതരമായ സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ പ്രസിഡൻറ്​ ഷീ ജിങ്​ പിങ്​ പ്രതികരിച്ചു.

ഇതോടെ വുഹാനും പ്രവിശ്യയിലെ ഒരു ഡസനിലേറെ നഗരങ്ങളും പൂർണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇതിൻെറ ഭാ​ഗമായി ചൈനീസ് പുതുവർഷ ആഘോഷങ്ങളും മാറ്റിവച്ചിരുന്നു. അതേസമയം കേരളത്തിലും മഹാരാഷ്ട്രയിലുമായ 100ലേറെ പേര്‍ ഇന്ത്യയില്‍ നിരീക്ഷണത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. ഏത് അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജമാകുന്നതിനായി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More >>