രണ്ടു തവണ എബോളയെ അതിജീവിച്ച നഴ്സ് പൗലിന് ഇരട്ടകുട്ടികള്‍

വാഫേ, ഡാന്റെ എന്നു പേരിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രം പിതാവ് റോബോര്‍ട്ട് സോഫ്റ്റലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

രണ്ടു തവണ എബോളയെ അതിജീവിച്ച നഴ്സ് പൗലിന് ഇരട്ടകുട്ടികള്‍

എബോളയെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് കടന്ന നഴ്‌സ് പൗലിന്‍ കഫര്‍കീ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി. ഗ്ലാസ്‌കോയിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ബുധനാഴ്ചയാണ് 43 കാരിയായ പൗലിന്‍ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

വാഫേ, ഡാന്റെ എന്നു പേരിട്ടിരിക്കുന്ന കുട്ടികളുടെ ചിത്രം പിതാവ് റോബോര്‍ട്ട് സോഫ്റ്റലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 2014 മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നിടം വരെ ഒപ്പം നിന്നു സഹായിച്ച നാഷ്ണല്‍ ഹെല്‍ത്ത് സര്‍വീസിലെ എല്ലാ അംഗങ്ങള്‍ക്കും പൗലിന്‍ നന്ദി പറഞ്ഞു.



2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിതരെ പരിചരിക്കുന്നതിനിടയിലാണ് പൗലിന് ആദ്യമായി രോഗം ബാധിച്ചത്. തുടര്‍ന്ന് 2015 രോഗം ഗുരുതരമായി. രണ്ട് തവണയും രോഗം ഗുരുതരമായ ശേഷം പൗലിന്‍ എബോളയെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കയിലേയും സിറിയയിലെയും എബോള ബാധിതരായ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന നഴ്സായിരുന്നു പൗലിന്‍. ഇതിനിടയിലാണ് പൗലിന്‍ എബോളബാധിതയായത്.

Read More >>