ലൈംഗിക ബന്ധത്തിനു ശേഷം മരണം;കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി

കുളിക്കുക, ഭക്ഷണം കഴിക്കുക എന്നതുപോലെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ് ലൈംഗിക ബന്ധമെന്ന് സേവ്യറിന്റെ ഇൻഷുറൻസ് കമ്പനി വാദിച്ചു

ലൈംഗിക ബന്ധത്തിനു ശേഷം മരണം;കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി

പാരിസ്: ബിസിനസ് യാത്രക്കിടെ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഹൃദയാഘാതം മൂലം ജീവനക്കാരൻ മരിച്ച സംഭവത്തിൽ കമ്പനിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഫ്രാൻസിലെ കോടതി.കമ്പനി ആവശ്യത്തിനായി നടത്തിയ യാത്രയ്ക്കിടയിലാണ് യുവാവ് മരിച്ചത് എന്നതിനാലാണ് സ്ഥാപനത്തിന് മരണത്തിൽ ഉത്തരവാദിത്വമുള്ളത്. അപകട മരണമാണ് അതിനാൽ തന്നെ കമ്പനി നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

ടി.എസ്.ഒ എന്ന കമ്പനിയിൽ സെക്യുരിറ്റി ടെക്‌നിക്കൽ ജീവനക്കാരനായി ജോലിചെയ്തിരുന്ന സേവ്യർ എന്നയാളാണ് ലൈംഗിക ബന്ധത്തിനു ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സ്ത്രിയുടെ വീട്ടിൽ വെച്ചാണ് ബന്ധത്തിൽ ഏർപ്പെട്ടത്. ആറു വർഷത്തോളമായി കമ്പനിയിൽ ജോലിചെയ്യുന്ന ഇയാൾ വ്യക്തിപരമായ കാര്യത്തിനായാണ് പുറത്തുപോയതെന്ന് കമ്പനി വാദിച്ചു. എന്നാൽ കുളിക്കുക, ഭക്ഷണം കഴിക്കുക എന്നതുപോലെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതാണ് ലൈംഗിക ബന്ധമെന്ന് സേവ്യറിന്റെ ഇൻഷുറൻസ് കമ്പനി വാദിച്ചു.

Next Story
Read More >>