പാകിസ്താനില്‍ രാത്രിയാവുമ്പോൾ വിദേശത്തുള്ള മരങ്ങൾ ഓക്‌സിജന്‍ പുറത്തുവിടുന്നു; ഇമ്രാനെ ട്രോളി സോഷ്യൽ മീഡിയ

ശാസ്ത്രത്തെ തിരുത്തുന്ന പുതിയ കണ്ടുപിടുത്തം നടത്തിയ ഇമ്രാൻ ഖാനെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.

പാകിസ്താനില്‍ രാത്രിയാവുമ്പോൾ വിദേശത്തുള്ള മരങ്ങൾ ഓക്‌സിജന്‍ പുറത്തുവിടുന്നു; ഇമ്രാനെ ട്രോളി സോഷ്യൽ മീഡിയ

ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ അത്ര പോരെന്ന് തെളിയിച്ചിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ശാസ്ത്രത്തെ തിരുത്തുന്ന പുതിയ കണ്ടുപിടുത്തം നടത്തിയ ഇമ്രാൻ ഖാനെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയയിപ്പോൾ.

രാത്രിയിൽ മരങ്ങൾ ഓക്സിജൻ പുറത്തുവിടുമെന്ന ഇമ്രാൻെറ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. രാജ്യത്ത് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളെ സഹായിക്കുന്ന സ്കോളർഷിപ്പ് ഡ്രൈവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവേയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇതിന്റെ വീഡിയോ വ്യാപകമയാി പ്രചരിക്കുന്നുണ്ട്. ചിലപ്പോള്‍ പാകിസ്താനില്‍ രാത്രിയാവുന്ന സമയത്ത് അമേരിക്കയിലെ മരങ്ങള്‍ ഓക്‌സിജന്‍ പുറത്തുവിടുമെന്നാവും അദ്ദേഹം ഉദ്ദേശിച്ചതെന്നാണ് ചിലര്‍ പറയുന്നത്. മിക്ക മരങ്ങളും രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറപ്പെടുവിക്കുന്നു എന്നതാണ് ശാസ്ത്രസത്യം.

Read More >>