ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം

ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിൽ രണ്ടു മിസൈലുകൾ പതിച്ചതായി ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു.

ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം

ജിദ്ദ: സൗദിയിലെ ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിൽ സ്ഫോടനം. ഇറാനിലെ നാഷണൽ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്ഫോടനമുണ്ടായത്.ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിൽ രണ്ടു മിസൈലുകൾ പതിച്ചതായി ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു.

തീവ്രവാദി ആക്രമണമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് മാദ്ധ്യമ റിപ്പോർട്ട്. ജിദ്ദ തീരത്തുനിന്നും 60 മൈൽ അകലെയാണ് അപകടമുണ്ടായത്. ടാങ്കറിൽ നിന്നും ക്രൂഡ് ഓയിൽ കടലിൽ വ്യാപിച്ചതാണ് വിവരം. ടാങ്കറിലെ ജീവനക്കാർ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള നൗർ ഏജൻസി അറിയിച്ചു. വിഷയത്തിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More >>