രണ്ടാം ലോക മഹായുദ്ധത്തിന്​ സമാനമായ പ്രതിസന്ധിയാണ്​ ഇപ്പോൾ ബ്രിട്ടൻ നേരിടുന്നതെന്നും യൂണിയനിൽ നിന്ന്​ പുറത്തേക്ക്​ വരുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു

Published On: 10 Nov 2018 3:11 AM GMT
ബ്രക്​സിറ്റ്​: ബ്രിട്ടീഷ്​ മന്ത്രി രാജിവെച്ചു

ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള ബ്രിട്ട​ൻെറ തീരുമാനത്തിൽ പ്രതിഷേധിച്ച്​ ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു​. യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേ​ഹം പ്രതികരിച്ചു.

തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന്​ സമാനമായ പ്രതിസന്ധിയാണ്​ ഇപ്പോൾ ബ്രിട്ടൻ നേരിടുന്നതെന്നും യൂണിയനിൽ നിന്ന്​ പുറത്തേക്ക്​ വരുമ്പോൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016ൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന്​ ജോൺസൺ വാദിച്ചിരുന്നു​. നേരത്തെ സമാന ആവശ്യം ഉയർത്തി ജോൺസണി​​ൻെറ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തൻെറ പദം രാജിവെച്ചിരുന്നു.

Top Stories
Share it
Top