കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തെ ഉരുക്കുന്നതായി പഠനം

1970 മുതല്‍ പ്രദേശത്തെ 15 ശതമാനം ഐസും അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ ഭവിഷ്യത്ത് 3500 കിലോമീറ്റര്‍ അകലെ വരെ പ്രതിഫലിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തെ ഉരുക്കുന്നതായി പഠനം

കാഠ്മണ്ഡു: ഹിമാലയത്തിലേയും ഹിന്ദുകുശ് പർവതമേഖലയിലേയും മൂന്നിൽ ഒന്ന് ഹിമശിഖരങ്ങളും കാലാവസ്ഥാ വ്യതിയാനത്താൽ ഉരുകി ഇല്ലാതാവുമെന്ന് പഠനം. 2100 ഓടെ 36 ശതമാനത്തിലധികം ഹിമപ്പരപ്പുകൾ അപ്രത്യക്ഷമാവുമെന്നാണ് പഠനം പ്രവചിക്കുന്നത്. പുറംതള്ളുന്ന കാർബണിന്റെ അളവ് കൂടിയതും പാരീസ് കാലാവസ്ഥ ഉടമ്പടി പ്രകാരം ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസാക്കി ചുരുക്കാമെന്ന പ്രഖ്യാപനം രാജ്യങ്ങൾ പാലിക്കാത്തതും ഇതിന് കാരണമാണ്. കാർബണിന്റെ പുറംതള്ളൽ ഇനിയും നിയന്ത്രിച്ചില്ലെങ്കിൽ ആഘാതം വളരെ വലുതായിരിക്കും എന്നാണ് പഠനം നടത്തിയ ഇന്റർ നാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്‌മെന്റ് മുന്നറിയിപ്പ് നൽകുന്നത്.

അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീണ്ടുകിടക്കുന്ന ഹിന്ദുകുശ് ഹിമാലയയിൽ ആർട്ടിക്ക് മേഖലയേക്കാൾ കൂടുതൽ ഐസ് അടിഞ്ഞിട്ടുണ്ട്. ഇത് ഉരുകിഒലിച്ചാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും ചൈനയിലുമടക്കം വെള്ളപ്പൊക്കമുണ്ടാവും. ഗംഗ, ഇന്തസ്, യെല്ലോ, മെകോംഗ്, ഇറവാടി നദകളുടെ തീരങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് ഇത് ഭീഷണി ഉയർത്തും. 1970 മുതൽ പ്രദേശത്തെ 15 ശതമാനം ഐസും അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന്റെ ഭവിഷ്യത്ത് 3500 കിലോമീറ്റർ അകലെ വരെ പ്രതിഫലിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ആഗോളതാപനം തുടർന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് പ്രവതനാതീതമാണെന്നും പഠനം പറയുന്നു. 350 ഗവേഷകരും 185 സംഘടനകളും മറ്റു വിദഗ്ദരും ചേർന്ന് നടത്തിയ പഠനം പൂർത്തിയാക്കാൻ അഞ്ച് വർഷമാണ് എടുത്തത്.

Read More >>