മരണം ആഗ്രഹിക്കുന്നവര്‍ക്ക് മെക്‌സിക്കോയിലേക്കു സ്വാഗതം

Published On: 10 Jan 2019 2:58 PM GMT
മരണം ആഗ്രഹിക്കുന്നവര്‍ക്ക് മെക്‌സിക്കോയിലേക്കു സ്വാഗതം

മെക്‌സിക്കോ സിറ്റി: പല തരത്തിലുള്ള ടൂറിസത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു ടൂറിസം ലോകത്ത് ആദ്യമായാകും. ആത്മഹത്യാ ടൂറിസവുമായി രംഗപ്രവേശനം നടത്താന്‍ ഒരുങ്ങുന്ന ന്യൂ മെക്‌സിക്കോയുടെ നീക്കമാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു നല്‍കാനുള്ള നിയമഭേദഗതിയുമായാണ് രാജ്യം വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. മാനസിക സംഘര്‍ഷങ്ങളും ഒറ്റപ്പെടലും അനുഭവിക്കുന്നവരെയാണ് സ്വാഗതം ചെയ്യുന്നത്.

എലിസബത്ത് വൈറ്റ്ഫീല്‍ എന്‍ഡ് ഓഫ് ലൈഫ് ഓപ്ഷന്‍സ് ആക്ട് എന്നു പേരിട്ട ഹൗസ് ബില്ലിലൂടെയാണ് രാജ്യത്ത് ആത്മഹത്യ നിയമവിധേയമാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ അല്ലാത്ത മെഡിക്കല്‍ നഴ്സുമാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കും അപകടകാരികളായ മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്ന ബില്ലിലെ നയമാണ് ഏവരെയും ആശങ്കയിലാക്കുന്നത്.

ജീവിതം അവസാനിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഇതിനുള്ള സഹായം ലഭിക്കും. രാജ്യത്തെ പൗരനാകണമെന്ന നിബന്ധന ഇല്ലാത്തതിനാല്‍ പുറമെ നിന്നും ആളുകള്‍ എത്തുമെന്നാണ് ആശങ്ക.

1960 മുതല്‍ മെക്‌സിക്കോയില്‍ ദയാവധം നിയമ വിരുദ്ധമായിരുന്നുവെങ്കിലും 1978 മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു. മെക്‌സിക്കോയ്ക്കു പുറമേ കാലിഫോര്‍ണിയ,കൊളറാഡോ, ഹവായ്, മൊണ്ടാന, ഒറിഗോണ്‍, വെര്‍മോണ്ട്, എന്നീ രാജ്യങ്ങളിലെല്ലാം ദയാവധം അംഗീകരിച്ചിട്ടുണ്ട്.

Top Stories
Share it
Top