ഇമോജികളുടെ പെരുമഴ ഉടന്‍

2014നു ശേഷമുളള ഏറ്റവും വലിയ അപ്‌ഡേഷനുകളിൽ ഒന്നാണിത്.

ഇമോജികളുടെ പെരുമഴ ഉടന്‍

മുംബൈ: വാക്കുകളേക്കാൾ വേ​ഗത്തില്‍ ആശയം കൈമാറാൻ ഇമോജികൾക്കാവും. ഇപ്പോഴിതാ 230 പുതിയ ഇമോജികളാണ് യുണികോഡ് കൺസോർഷ്യം അവതരിപ്പിച്ചത്. ഹിന്ദുക്ഷേത്രം, ഓട്ടോറിക്ഷ, സാരി, കണ്ണുകാണാത്ത ആൾ, വളർത്തുനായ, വീൽചെയറിലിരിക്കുന്ന ആൾ, വെളുത്ത ഹൃദയം, ബാത്തിങ് സ്യുട്ട് എന്നിവയെ കൂടാതെ സ്ത്രീകളുടെ ആർത്തവത്തെ പ്രതിനിധാനം ചെയ്യുന്ന രക്തതുള്ളി തുടങ്ങിയവയാണ് ഇമോജികൾക്ക് രൂപം നൽകുകയും അംഗീകാരം നൽകുകയും ചെയ്യുന്ന യുണികോഡ് കൺസോർഷ്യം കൂട്ടിച്ചേർത്തിരിക്കുന്നത്. സ്ത്രീകൾക്കു പ്രധാന്യം നൽകുന്ന ഇമോജികളാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. അതിനൊപ്പം ലിംഗവൈവിധ്യങ്ങളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്ന ഇമോജികൾ ഇതിൽ ഉൾപ്പെടുന്നു.

2014നു ശേഷമുളള ഏറ്റവും വലിയ അപ്‌ഡേഷനുകളിൽ ഒന്നാണിത്. പുതുതായി പുറത്തിറങ്ങുന്ന ഇമോജികളുടെ സാമ്പിൾ രൂപമാണ് കൺസോർഷ്യം ഇപ്പോൾ പുറത്തിറക്കിയത്. പുതിയ ഇമോജികൾ എത്രയും വേ​ഗം പുറത്തിറക്കാനാവുമെന്ന പ്രതീക്ഷ ​ഗൂ​ഗിൾ പങ്കുവെച്ചു. പുതിയ ഇമോജികൾ സാംസ്കാരിക വൈവിദ്ധ്യം വളർത്തിയെടുക്കുമെന്ന് ആപ്പിൾ പ്രതികരിച്ചു.

Read More >>