മോദിയെ 'കൊല്ലാൻ' നോക്കിയ പാക് പോപ് ഗായികക്കെതിരെ നിയമനടപടി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പെരുമ്പാമ്പിനേയും മുതലയേയും അയക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പോപ് ഗായിക റാബി പിർസാദക്കെതിരെ...

മോദിയെ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പെരുമ്പാമ്പിനേയും മുതലയേയും അയക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പോപ് ഗായിക റാബി പിർസാദക്കെതിരെ നിയമനടപടി. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു റാബിയുടെ പ്രചാരണം. മുതല, നാല് കൂറ്റൻ പെരുമ്പാമ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ജീവികളെ കയ്യിൽ പിടിച്ചുകൊണ്ട് ഇവ മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണെന്നും ഇവയുടെ ആഹാരമാകാൻ തയ്യാറാകൂ എന്നും റാബി പിർസാദ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നു.

ലഹോറിലെ ബ്യൂട്ടി പാർലറിൽ റാബ് പിർസാദയുടെ വളർത്തുമൃഗങ്ങളായ മുതലയെയും പെരുമ്പാമ്പുകളെയും ഉപയോഗിച്ചായിരുന്നു ഭീഷണി. സാമുഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തതോടെ അനധികൃതമായി മൃഗങ്ങളെ കൈവശം വെച്ചതിന് യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പഞ്ചാബ് മൃഗസംരക്ഷണ വിഭാഗം അധികൃതർ.

താൻ ഒരു കശ്മീരി യുവതി ആണ്. കശ്മീരികൾക്ക് വേണ്ട പരിഗണന നൽകാത്ത മോദിക്ക് വേണ്ടി തയ്യാറാക്കിയ സമ്മാനങ്ങളാണ് ഇവയെന്നും നരകത്തിൽ പോകൂ എന്നും റാബി പിർസാദ വിവാദ വീഡിയോയിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

Read More >>