ഹിന്ദു, സിഖ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടാൽ മിണ്ടില്ല; മലാല യൂസഫ്‌സായ്‌ക്കെതിരെ ക്യാമ്പയിൽ

കശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് മലാല ആവശ്യപ്പെട്ടിരുന്നു

ഹിന്ദു, സിഖ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടാൽ മിണ്ടില്ല; മലാല യൂസഫ്‌സായ്‌ക്കെതിരെ ക്യാമ്പയിൽ

ഇസ്ലാമാബാദ്: ജമ്മു-കശ്മീരിലെ പെൺകുട്ടികൾക്ക് സുരക്ഷിതരായി സ്‌കൂളിലേക്ക് പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട നൊബേൽ പുരസ്‌ക്കാര ജേതാവ് മലാലാ യൂസഫ്‌സായിക്കെതിരെ വ്യാപക ക്യാമ്പയിൻ. ട്വിറ്ററിലൂടെയാണ് മലാലയ്‌ക്കെതിരെ വിമർശനമുയരുന്നത്. ഹിന്ദു, സിഖ് പെൺകുട്ടികൾക്ക് പ്രശ്‌നം വരുമ്പോൾ മലാല നിശബ്ദയായിരിക്കുന്നുവെന്നും മുസ്‌ലിംകൾക്ക് നേരെ ആക്രമണമുണ്ടാകുമ്പോൾ മാത്രമാണ് ശബ്ദിക്കുന്നതെന്നുമാണ് ട്വിറ്ററിലെ പ്രതികരണങ്ങൾ. മലാലയ്ക്ക് പാകിസ്താന്‍റെ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ മലാല ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

കശ്മീർ പ്രശ്നത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് മലാല ആവശ്യപ്പെട്ടിരുന്നു. 'കശ്മീരിൽ സമാധാനത്തിന് വേണ്ടി ശ്രമിക്കണമെന്ന് ഞാൻ ലോക നേതാക്കളോടും യുഎൻ ജനറൽ അസംബ്ലിയോടും ആവശ്യപ്പെടുന്നു. കശ്മീരി കുട്ടികൾക്ക് സുരക്ഷിതരായി സ്‌കൂളുകളിലേയ്ക്ക് പോകാൻ കഴിയണം'- മലാല ട്വീറ്റ് ചെയ്തു. കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് മലാലയുടേതായി വന്നിരിക്കുന്നത്.

'കുട്ടികളടക്കം 4000 പേർ അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന കാര്യം എനിക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. 40 ദിവസത്തിലധികമായി സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. വീട് വിട്ട് പുറത്തുപോകാൻ ഭയപ്പെടുന്ന പെൺകുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് കാശ്മീരിന് മോചനം ലഭിക്കുമെന്നാണ് കരുതുന്നത്.'-മലാല ട്വീറ്റ് ചെയ്തു.

Read More >>