കണ്ണീര്‍വാതകപ്രയോഗം;യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി അടച്ചു

അതിരുകടന്നെത്തിയ കുടിയേറ്റക്കാര്‍ പൊലീസിനു നേരെ കല്ലേറ് നടത്തിയതാണ് കണ്ണീര്‍ വാതക പ്രയോഗത്തിന് പ്രേരണയെന്നാണ് പൊലീസ് ഭാഷ്യം. ''ആള്‍ക്കൂട്ടത്തില്‍ നിന്നും പൊലീസിന് രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.'' പൊലീസ് ട്വീറ്ററില്‍ അറിയിച്ചു.

കണ്ണീര്‍വാതകപ്രയോഗം;യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി അടച്ചു

തിജുവാന: യു.എസ് -മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് നേരെ യു.എസ് അതിര്‍ത്തി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി മണിക്കൂറുകള്‍ അടച്ചുപൂട്ടി. സാന്‍ സിദ്രോ പോര്‍ട്ടില്‍ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. 500 കുടിയേറ്റകാര്‍ മെക്‌സിക്കന്‍ ഭാഗത്തുനിന്നെത്തുകയായിരുന്നു.

അതിര്‍ത്തിയില്‍ ഉച്ചയോടെ കടുത്ത പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിരുന്നു. മെക്‌സിക്കന്‍ ഭാഗത്തുനിന്നും കൂട്ടമായെത്തിയ കുടിയേറ്റക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. കണ്ണീര്‍ വാതക പ്രയോഗത്തെ തുടര്‍ന്ന് ചെറിയ കുട്ടികളടക്കമുളള കുടിയേറ്റകുടംബങ്ങള്‍ ചിതറിയോടിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More >>