കുടുംബം തരുവണയില്‍ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബല്‍ ഓഫീസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറും വെള്ളമുണ്ട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താല്‍ക്കാലികമായി കുടുംബത്തെ കോളനിയിലെതന്നെ ഇവരുടെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്‍പ്പെടെ പത്തോളം പേര്‍ താമസിക്കുന്ന ഈ കൂരയില്‍ ഇവരെങ്ങനെ കഴിയുമെന്ന ചോദ്യത്തിനു മറുപടി പറയാന്‍ പക്ഷെ, പൊലീസിനുമാവുന്നില്ല.

അന്തിയുറങ്ങാന്‍ കൂരയില്ല, ഗര്‍ഭിണിക്കു കുടംബത്തിനും അഭയം ബസ് കാത്തിരിപ്പു കേന്ദ്രം

Published On: 2018-11-04T16:23:58+05:30
അന്തിയുറങ്ങാന്‍ കൂരയില്ല, ഗര്‍ഭിണിക്കു കുടംബത്തിനും അഭയം ബസ് കാത്തിരിപ്പു കേന്ദ്രം

കല്‍പ്പറ്റ: സ്വന്തമായൊരു കൂരക്കായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി ആദിവാസി യുവാവിന് ഒടുവില്‍ തെരുവിലിറങ്ങേണ്ടി വന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരികളും മുഖംതിരിച്ചതോടെയാണു നിറവയറേന്തിയ ഭാര്യയെയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൂട്ടി വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവിന് തെരുവിലിറങ്ങേണ്ടിവന്നത്. ഭാര്യ ലക്ഷ്മി, അഞ്ച് വയസ്സിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരുമായി ഇന്നലെ രാവിലെ മുതല്‍ തരുവണ വെയിറ്റിങ് ഷെഡില്‍ അഭയം തേടുകയായിരുന്നു വിഷ്ണു.

സ്വന്തമായി റേഷന്‍കാര്‍ഡ് പോലും ലഭിക്കാത്ത ഈ കുടുംബത്തിന്റെ ദൈന്യതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണു പട്ടികവര്‍ഗ്ഗ വികസനവകുപ്പ്. മീനങ്ങാടി സ്വദേശിയായ വിഷ്ണു ഒമ്പതുവര്‍ഷം മുമ്പാണ് തരുവണയിലെത്തി ലക്ഷ്മിയെ വിവാഹം ചെയ്തു കോളനിയില്‍ താമസമാരംഭിച്ചത്. സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടുന്ന തരുവണ കോളനിയില്‍ ബന്ധുവീടുകളിലായാണ് നാംലഗ കുടുംബം താമസിച്ചു വന്നത്. നിലവില്‍ താമസിക്കുന്ന കൂരയില്‍ ഇവരെക്കൂടാതെ ഒമ്പത് അംഗങ്ങള്‍ കൂടിയുണ്ട്. ഇതിലൊരു സ്ത്രീ കഴിഞ്ഞദിവസം പ്രസവിച്ചതോടെ വീട്ടില്‍ കഴിയാന്‍പറ്റാത്ത അവസ്ഥയായെന്നു വിഷ്ണു പറയുന്നു. ഒന്നു നടുനിവര്‍ത്താന്‍ പോലും സ്ഥലമില്ലാത്ത വീട്ടില്‍നിന്ന് വിഷ്ണുവിനോടും കുടുംബത്തോടും ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു മറ്റു കുടുംബാംഗങ്ങള്‍. ഇതോടെയാണ് ഇന്നലെ രാവിലെ മുതല്‍ തരുവണ ബസ് വെയിറ്റിങ് ഷെഡ്ഡില്‍ താമസമാരംഭിച്ചത്.

കുടുംബം തരുവണയില്‍ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബല്‍ ഓഫീസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറും വെള്ളമുണ്ട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താല്‍ക്കാലികമായി കുടുംബത്തെ കോളനിയിലെതന്നെ ഇവരുടെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്‍പ്പെടെ പത്തോളം പേര്‍ താമസിക്കുന്ന ഈ കൂരയില്‍ ഇവരെങ്ങനെ കഴിയുമെന്ന ചോദ്യത്തിനു മറുപടി പറയാന്‍ പക്ഷെ, പൊലീസിനുമാവുന്നില്ല.

'വീടിനായി പലപ്പോഴായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുണ്ട്. പഞ്ചായത് ഓഫീസിലും ട്രൈബല്‍ വകുപ്പിലും നിരവധി തവണ അപേക്ഷയും നല്‍കി. കുടുംബത്തിന് റേഷന്‍കാര്‍ഡ് ശരിയാക്കി നല്‍കാന്‍ പോലും പ്രമോട്ടര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു സഹായവും കിട്ടിയില്ല. തലചായ്ക്കാനിടമില്ലാതായതോടെയാണ് വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവന്നത്.

-വിഷ്ണു

Top Stories
Share it
Top