കോക്ടെയ്ല്‍- കിരീടം വെച്ച സുന്ദരന്‍

ആണ്‍പക്ഷികള്‍ ചൂളമടിക്കാരെന്ന നിലയില്‍ പ്രശസ്തരാണ്. പ്രിയപ്പെട്ടവരെ കണ്ടാല്‍ ഇവ നീട്ടി ചൂളമടിച്ച് തുടങ്ങും. കൂടുതല്‍ സംസാരപ്രിയരും ആണ്‍പക്ഷികള്‍ തന്നെ. അത്യാവശ്യം വാക്ചാതുരിയൊക്കെ പ്രകടമാക്കുകയും ചെയ്യുന്നവരാണ് ആണുങ്ങള്‍. എങ്കിലും പൊതുവെ പതിയെ ചിലച്ചു ശബ്ദമുണ്ടാക്കുന്നതാണ് ഇവയുടെ സ്വഭാവം. അതു കൊണ്ടു തന്ന ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അനുയോജ്യമായ വളര്‍ത്തു പക്ഷിയായിരിക്കും കോക്ടെയ്‌ലുകള്‍.

കോക്ടെയ്ല്‍- കിരീടം വെച്ച സുന്ദരന്‍

നം മയക്കുന്ന അലങ്കാര പക്ഷികളാണു കോക്ടെയ്‌ലുകള്‍. ശിരസ്സില്‍ നീളമുളള തൂവല്‍ക്കിരീടം ചൂടിയ കോക്ടെയിലിന് ഒരു രാജകുമാരന്‍റെ എടുപ്പാണ്. കാഴ്ചക്കാരെ രസിപ്പിക്കുന്ന ചേഷ്ടകളും ഓമനത്തം നിറഞ്ഞ ഭാവങ്ങളുമൊക്കെയാണ് കോക്ടെയിലിനെ വളര്‍ത്തു പക്ഷികള്‍ക്കിടയിലെ താരമാക്കുന്നത്. വളരെ ശാന്ത സ്വാഭാവികളായ ഈ പക്ഷികള്‍ എല്ലാവരോടും പെട്ടന്നിണങ്ങുന്നവരുമാണ്.


ആണ്‍പക്ഷികള്‍ ചൂളമടിക്കാരെന്ന നിലയില്‍ പ്രശസ്തരാണ്. പ്രിയപ്പെട്ടവരെ കണ്ടാല്‍ ഇവ നീട്ടി ചൂളമടിച്ച് തുടങ്ങും. കൂടുതല്‍ സംസാരപ്രിയരും ആണ്‍പക്ഷികള്‍ തന്നെ. അത്യാവശ്യം വാക്ചാതുരിയൊക്കെ പ്രകടമാക്കുകയും ചെയ്യുന്നവരാണ് ആണുങ്ങള്‍. എങ്കിലും പൊതുവെ പതിയെ ചിലച്ചു ശബ്ദമുണ്ടാക്കുന്നതാണ് ഇവയുടെ സ്വഭാവം. അതു കൊണ്ടു തന്ന ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അനുയോജ്യമായ വളര്‍ത്തു പക്ഷിയായിരിക്കും കോക്ടെയ്‌ലുകള്‍.ഇടയ്ക്കിടെ കൂട്ടില്‍ നിന്നും പുറത്തേക്കു പറന്ന് നിലത്തേക്കും മറ്റും വന്നിരിക്കാനുളള പ്രവണത ഈ പക്ഷികള്‍ക്കുണ്ട്. എന്നാല്‍ വീട്ടില്‍ നായയോ പൂച്ചയോ തുടങ്ങിയ മറ്റ് വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ പ്രത്യേകം കരുതല്‍ വേണം. പെണ്‍പക്ഷി എപ്പോഴും പെട്ടന്നാരുടേയും ശ്രദ്ധയില്‍ പെടാത്ത ഇടമായിരിക്കും കൂടുകൂട്ടാനായി തെരഞ്ഞെടുക്കുക. പ്രത്യേകിച്ചും ആണ്‍ പക്ഷിയുടെ സാന്നിദ്ധ്യമുളളത് അവ തീരെ ഇഷ്ടപ്പെടുകയില്ല. അതിനുളള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ശ്രദ്ധ വേണം.

ഡസ്റ്റി ബേഡ്

കോക്ടെയ്‌ലുകള്‍ ഡസ്റ്റി ബേഡ്‌സ് എന്നാണറിയപ്പെടുന്നത്. കാരണം, ഇവയുടെ ശരീരത്തില്‍ നിന്ന് ഒരു തരം വെളുത്ത പൊടി പുറന്തളളുന്നുണ്ട്. മറ്റുളള പക്ഷികളും ഇങ്ങനെ ചെയ്യാറുണ്ടെങ്കിലും കോക്ടെയ്‌ലുകളുടെ ശരീരത്തില്‍ നിന്നാണ് കൂടുതലുണ്ടാകുന്നത്. അവ വന്നിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും ഇത് പറ്റിപ്പിടിക്കും. ആസ്ത്മ പോലെയുളള രോഗങ്ങളുളളവര്‍ക്ക് ഇത് അലര്‍ജിയുണ്ടാക്കും. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരിക്കലും കോക്ടെയ്‌ലിനെ വാങ്ങരുത്. ഏതിനം പക്ഷിയെ വാങ്ങുന്നതിനു മുമ്പും ഡോക്ടറുടെ ഉപദേശം തേടുക.

ഇരു കണ്ണുകളുടേയും വശങ്ങളിലുളള ഓറഞ്ച് പുളളികളാണ് കോക്ടെയ്‌ലുകളെ ശ്രദ്ധേയരാക്കുന്നത്. വെളള, ചാരനിറം, മഞ്ഞ തുടങ്ങിയ വിവിധ നിറങ്ങളിലുളള കോക്ടെയ്‌ലുകളുണ്ട്. 10 മുതല്‍ 14 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്. പ്രായപൂര്‍ത്തിയായ ഒരു പക്ഷിക്ക് 90 ഗ്രാം ഭാരവും, 30- 33 സെന്‍റീ മീറ്റര്‍ നീളവും ഉണ്ടായിരിക്കും.

സൂക്ഷിക്കുക


ഓസ്ട്രേലിയയാണ് കോക്ടെയിലിന്‍റെ ജന്മദേശം. എപ്പോഴും എന്തെങ്കിലും കടിച്ചു കൊണ്ടിരിക്കണമെന്ന നിര്‍ബന്ധമുളളതു കൊണ്ട്, പെട്ടന്ന് പൊട്ടിപ്പോകാത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോ കട്ടിയുളള കടലാസ് കഷ്ണങ്ങളോ ഇവയ്ക്കു നല്‍കാം. എന്തു കിട്ടിയാലും കടിക്കുമെന്നുളളതു കൊണ്ട് സൂക്ഷിക്കണം. ഇലക്ട്രിക് ഉപകരണങ്ങളോ സിങ്ക്, ലെഡ്, തുരുമ്പ് എന്നിവയുളള ലോഹങ്ങളോ ഒക്കെ ചവയ്ക്കാനിടയായാല്‍ അത് ഇവയുടെ ജീവന്‍ നഷ്ടമാകുന്നതിനിടയാക്കും.

കൂടൊരുക്കുമ്പോള്‍

കളിപ്പാട്ടങ്ങളും ഭക്ഷണപ്പാത്രങ്ങളുമൊക്കെ വയ്ക്കേണ്ടതിനാല്‍ സാമാന്യം വലിയ കൂട് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. വലിയ വാതിലുകളാണ് നല്ലത്. കാരണം ഇടയ്ക്കിടെ പുറത്തേക്കു പോകാനും വരാനും ചെറിയ വാതിലുകള്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉച്ചത്തിലുളള ശബ്ദവും മറ്റും കേട്ടാല്‍ കോക്ടെയ്‌ലുകള്‍ ഭയചകിതരാകും. എവിടെയെങ്കിലും ഒളിക്കാന്‍ ശ്രമിക്കും. അതുകൊണ്ട് കൂടിനുളളില്‍ ഒളിയിടമൊരുക്കാന്‍ മറക്കേണ്ട.

ഭക്ഷണം/ പരിപാലനം

ഫ്രഷ് പച്ചക്കറികളും ധാന്യങ്ങളുമൊക്കെ കോക്ടെയിനു പ്രിയമാണ്. കൂടാതെ പഴങ്ങള്‍, വിത്തിനങ്ങള്‍, ചെറുപ്രാണികള്‍ ഇവയൊക്കെ ചേര്‍ന്ന ഒരു മെനു നിങ്ങളുടെ കോക്ടെയിലിന് തയ്യാറാക്കിയാല്‍ അവ 20 വര്‍ഷത്തിനുമേല്‍ ജീവിക്കും. അത് സമയം പോഷകം കുറഞ്ഞ ആഹാരം, യഥാസമയത്ത് അവയുടെ കൂടു വൃത്തിയാക്കാതിരിക്കല്‍, ആരോഗ്യകാര്യങ്ങളില്‍ മതിയായ ശ്രദ്ധ നല്‍കാതിരിക്കല്‍ ഇതെല്ലാം കോക്ടെയ്‌ലുകളുടെ ആയുസ്സ് അഞ്ചു വര്‍ഷമായി ചുരുക്കും എന്നറിയുക. ചിലപ്പോഴത് ഒരു വര്‍ഷമാകാനും സാധ്യതയുണ്ട്. വര്‍ഷം തോറും മൃഗഡോക്ടറുടെ അടുത്തു കൊണ്ടു പോയി ചെക്കപ്പു നടത്താനും രക്തപരിശോധന നടത്താനും മറക്കരുത്.

Read More >>