കാര്‍ഷികമേഖലാ വികസനം: ഇന്ത്യ മഡഗാസ്‌കറിന് എട്ടു കോടി യുഎസ് ഡോളര്‍ നല്‍കും

Published On: 2018-03-16 09:00:00.0
കാര്‍ഷികമേഖലാ വികസനം: ഇന്ത്യ മഡഗാസ്‌കറിന് എട്ടു കോടി യുഎസ് ഡോളര്‍ നല്‍കും

അന്റനാനാരിവോ: കാര്‍ഷിക മേഖലയിലെ വികസനത്തിനായി ഇന്ത്യ മഡഗാസ്‌കറിന് എട്ടു കോടി ഡോളര്‍ (5,19,40,00,000 രൂപ) ധനസഹായം നല്‍കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി മഡഗാസ്‌കറിലെത്തിയതായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടെ എല്‍ഒസി ധനസഹായ ഫണ്ടില്‍ നിന്നായിരിക്കും തുക അനുവദിക്കുക. മഡഗാസ്‌കറുമായുള്ള ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

Top Stories
Share it
Top