വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇടവിളകൃഷി 

കൃഷിയുടെ ഭാവി മണ്ണിന്റെ ആരോഗ്യത്തിലായതിനാല്‍ മണ്ണിന്റെ ഫലഭൂഷ്ടി സംരംക്ഷിക്കാനുള്ള മാര്‍ഗങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ...

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇടവിളകൃഷി 

കൃഷിയുടെ ഭാവി മണ്ണിന്റെ ആരോഗ്യത്തിലായതിനാല്‍ മണ്ണിന്റെ ഫലഭൂഷ്ടി സംരംക്ഷിക്കാനുള്ള മാര്‍ഗങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍. പരമ്പരാഗതമായ ഒറ്റവിള കൃഷിരീതി ഉപേക്ഷിച്ച് ഇടവിള കൃഷിയിലേക്ക് മാറുകയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കര്‍ഷകര്‍.

സീറോ ബഡ്ജറ്റ് നാച്ചുറല്‍ ഫാര്‍മിംഗിന്റെ (ഇസെഡ്ബിഎന്‍എഫ്) കീഴിലാണ് ഈ മാറ്റം നടക്കുന്നത്. ഈ മാറ്റം വരള്‍ച്ചാ പ്രതിരോധത്തിനും സഹായകരമാകുന്നു. നിലവില്‍ സെഡ്ബിഎന്‍എഫിന്റെ കീഴില്‍ 60,000 ഹെകടര്‍ സ്ഥലത്ത് കൃഷി നടക്കുന്നുണ്ട്. 2018 അവസാനത്തോടെ 100,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2016 ന്റെ തുടക്കത്തില്‍ 4263 ഹെക്ടറിലാണ് സെഡ്ബിഎന്‍എഫിന്റെ കൃഷിരീതി ഉണ്ടായിരുന്നത്. 2015 ല്‍ സെഡ്ബിഎന്‍എഫ് രൂപികരിച്ചപ്പോള്‍ അതിന്റെ ദീര്‍ഘകാല നിലനില്‍പ്പ് പ്രധാന പ്രശ്നമായിരുന്നു. പരമ്പരാഗത രീതിയിലുള്ളതിനേക്കാള്‍ കുറച്ച് വിളകള്‍ ഉപയോഗിക്കുന്നത് കര്‍ഷകരെ ആകുലപെടുത്തിയിരുന്നു. എന്നാലിപ്പോള്‍ സെഡ്ബിഎന്‍എഫിലേക്ക് കൂടുതല്‍ കര്‍ഷകര്‍ വരുന്നുണ്ടെന്ന് പ്രേജക്റ്റിന്റെ ചുമതലയുള്ള വിജയ് കുമാര്‍ തല്ലാം പറയുന്നു.

സ്ഥലത്തെ പ്രധാന കൃഷിയായ നിലക്കടലയും ഇപ്പോള്‍ ഇടവിളകൃഷിയായി മാറി. അനന്താപൂരിലെ ഗണ്ടുമാല, നീലകണ്ടപുരം, നിജാവാലി, തുടങ്ങിയ ഗ്രാമങ്ങളില്‍ ഇടവിളകൃഷി രീതിയാണ് തുടരുന്നത്. നെല്‍കൃഷിയുടെ കൂടെ ഉള്ളി, വഴുതന, ചീര ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. മള്‍ബറിമരങ്ങളും പയറുകളും ഇടകലര്‍ത്തി കൃഷി ചെയ്യുന്നതും മാതളനാരങ്ങയും ചോളവും തെങ്ങിന്‍ തോപ്പില്‍ കൃഷി ചെയ്യുന്നതും വര്‍ധിക്കുന്നു. മഴയെ മാത്രം ആശ്രയിക്കുന്ന ഇവിടത്തെ കാര്‍ഷിക മേഖലയ്ക്ക് ഇടവിളകൃഷി പ്രയോജനപ്രദമാണ്.

വരള്‍ച്ച കുറക്കാനും ഇത് സഹായിക്കുന്നുണ്ട്. കൃത്യമായ വരുമാനമില്ലാത്തതിനാല്‍ ഇവിടത്തെ ജനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍ സുനിശ്ചിതമായ വരുമാനം ലഭിക്കാന്‍ ആരംഭിച്ചതോടെ കുടിയേറ്റം കാര്യമായി കുറഞ്ഞിട്ടുണ്ട്. വരള്‍ച്ച പ്രതിരോധം വരള്‍ച്ച പ്രദേശമായ അനന്താപൂരില്‍ 500 മില്ലീമീറ്റര്‍ മഴയാണ് ഒരു വര്‍ഷം ലഭിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ അഗ്രീകള്‍ച്ചറിലെ അംഗം ജി.വി. രാമജ്ഞാനേയുലു പറയുന്നു.

വരള്‍ച്ച കുറക്കാന്‍ ജൈവകണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് ഫലപ്രദമായതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ പ്രകൃതി കൃഷിയിലേക്ക് (സെഡ്ബിഎന്‍എഫിയുടെ കൃഷിരീതി) മാറുകയാണ്. മഴയെ മാത്രം ആശ്രയിക്കുന്ന ഇവിടത്തെ കൃഷിക്ക് മഴവെള്ളത്തിനു പുറമെ നനയും ആവശ്യമാണ്. അതിനാല്‍ തന്നെ മഴവെള്ള സംരക്ഷണവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.

ബണ്ട്, മഴക്കുഴി, ചെരിവുകള്‍ തട്ടുതട്ടാക്കി തിരിക്കല്‍, തടാകങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കല്‍ തുടങ്ങിയ പരമ്പരാഗത മാര്‍ഗത്തിലൂടെയുള്ള മഴവെള്ള സംരക്ഷണത്തിനാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. ഇടവിളകൃഷി മണ്ണില്‍ വളവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ വരള്‍ച്ചയും കുറയുന്നുണ്ട്.

കടപ്പാട്: ഡൗണ്‍ ടു എര്‍ത്ത്

Story by
Next Story
Read More >>