'മോദീകരണ'ത്തിനെതിരെ കോട്ടേമ്പ്രത്തിന്റെ വര

തലയിൽ കലം കമഴ്ത്തിയ സ്ത്രീ, കാലിയായ പാചകവാതകസിലിണ്ടറിൽ കയറിയിരുന്നു ഭാവിയെക്കുറിച്ച് ആലോചിക്കുന്ന കുടുംബനാഥൻ. മനുഷ്യജീവിതം ദുസ്സഹമാക്കിയ 'മോദീകരണ'കാലത്തെ വിലക്കയറ്റത്തിനെതിരെ സുധീഷ് കോട്ടേമ്പ്രത്തിന്റെ വര

മോദീകരണത്തിനെതിരെ കോട്ടേമ്പ്രത്തിന്റെ വരജെ എൻ യുവിലെ എബിവിപി പരാജയത്തെക്കുറിച്ച് സുധീഷ് കോട്ടേമ്പ്രം

ന്യൂഡൽഹി : മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രശസ്ത യുവചിത്രകാരനും ജെ എൻ യു ഗവേഷകവിദ്യാർത്ഥിയുമായ സുധീഷ് കോട്ടേമ്പ്രത്തിന്റെ വര. സുധീഷ് തന്നെ നവമാധ്യമങ്ങളിൽ പങ്ക് വച്ച പുതിയ ചിത്രങ്ങളിലാണു , ഇന്ധനവിലവർധനവിനെതിരെ ശക്തമായ ഒരു രചനയുള്ളത്.


തലയിൽ കലം കമഴ്ത്തിയ സ്ത്രീ, കാലിയായ പാചകവാതകസിലിണ്ടറിൽ കയറിയിരുന്നു ഭാവിയെക്കുറിച്ച് ആലോചിക്കുന്ന കുടുംബനാഥൻ. മനുഷ്യജീവിതം ദുസ്സഹമാക്കിയ 'മോദീ'കരണ കാലത്തെ വിലക്കയറ്റത്തിനെതിരെയുള്ള സുധീഷ് കോട്ടേമ്പ്രത്തിന്റെ വര നവമാധ്യമങ്ങളിൽ തരംഗമാവുമയാണു.

മോഡിഫിക്കേഷൻ, മോദീകരണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണപരിഷ്ക്കാരങ്ങളെക്കുറിച്ച് പ്രയോഗിക്കപ്പെട്ട രണ്ട് വാക്കുകളാണു . മോഡിഫൈ ചെയ്യപ്പെടാത്ത കവിതകൾ എന്ന പുസ്തകം ഈ തലക്കെട്ട് കൊണ്ട് തന്നെ വിവാദമാവുകയും, ബി ജെ പി അനുഭാവ മാദ്ധ്യമങ്ങൾ ആ പുസ്തകത്തെ മാവോയിസ്റ്റ് ശ്രമമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആ പുസ്തകം ഉൾപ്പടെയുള്ള മോദിവിരുദ്ധ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണു കവി കൂടിയായ സുധീഷ് കോട്ടേമ്പ്രം.

ഫോട്ടോ : രാഹുൽ വെങ്ങൂർ

Read More >>