പുതിയ കേരളം വരയ്ക്കാന്‍

പ്രളയത്തിനു ശേഷം പുതിയ കേരളം വരയ്ക്കാനൊരുങ്ങുമ്പോള്‍ ചിത്രകാരന്മാരുടെ പങ്ക്

പുതിയ കേരളം വരയ്ക്കാന്‍കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന്

കോഴിക്കോട് : കേരളത്തിന്റെ പുനർ നിർമ്മാണത്തിന് കോഴിക്കോട് ലളിതകലാ അക്കാദമി ചിത്ര പ്രദർശനത്തിലൂടെ ഇത് വരെ ശേഖരിച്ചത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ. നൂറിലധികം ചിത്രകാരന്മാരുടെ പ്രളയസംബന്ധിയായ ചിത്രങ്ങളാണു പ്രദര്‍ശനത്തില്‍ ഉള്ളത്. കലാകാര്‍ എന്ന സംഘടനയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി നടത്തുന്ന ചിത്രപ്രദര്‍ശനം ഈ മാസം 17 നു അവസാനിക്കും.

ആയിരം, ആയിരത്തി അഞ്ഞൂറ് എന്നീ നിരക്കുകളിലാണു ചിത്രങ്ങള്‍ വില്‍ക്കുന്നത്. അതേ സമയം ചിത്രപ്രദര്‍ശനത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു വിദേശ ഇന്ത്യക്കാരന്‍ ഒരു തുക സംഭാവന നല്‍കിയതായി അക്കാദമി ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിലെ സര്‍വ്വമേഖലയും , പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തില്‍ തങ്ങള്‍ക്കാവും വിധം പങ്കാളികളാകുന്നുണ്ട് .

Read More >>