ഗോത്രവേരുകള്‍ തേടി അബുള്‍ കലാം ആസാദ്

പുകാറിലെ പുരുഷന്മാര്‍ എന്ന അനുബന്ധ തലക്കെട്ടും സംഘകാലം പ്രധാനമായും പരാമര്‍ശിക്കപ്പെടുന്ന പ്രദര്‍ശനത്തിനുണ്ട്. നാഗപ്പട്ടണത്തെ കാവേരി നദിക്കടുത്തുള്ള പുരാതന തുറമുഖമായ പുകാര്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചിത്രീകരിച്ച ഫോട്ടോഗ്രാഫുകളാണു ഗോത്രവേരുകള്‍ തേടിയില്‍ ഉള്ളത്. ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയാണു പ്രദര്‍ശനത്തിന്റെ സഹസംഘാടകര്‍.

ഗോത്രവേരുകള്‍ തേടി അബുള്‍ കലാം ആസാദ്

ഗോത്രവേരുകള്‍ തേടി പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബുള്‍ കലാം ആസാദിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനം കോഴിക്കോട്. ഇന്ത്യാ ആര്‍ട്സ് ഫൌണ്ടേഷന്റെ സഹകരണത്തോടെ ഒരുക്കുന്ന പ്രദര്‍ശനം ലിങ്കിംഗ് ലൈനേജസ് ഡിസംബര്‍ 14 മുതല്‍ 16 വരെ ക്രൌണ്‍ തിയറ്ററിലാണു നടക്കുക. ലോകത്തിന്റെ വിവിധ ഗ്യാലറികളില്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അബുള്‍ കലാമിന്റെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ പ്രധാനപ്പെട്ട കലാപരിശ്രമങ്ങളില്‍ ഒന്നാണു ഇത്.പുകാറിലെ പുരുഷന്മാര്‍ എന്ന അനുബന്ധ തലക്കെട്ടും സംഘകാലം പ്രധാനമായും പരാമര്‍ശിക്കപ്പെടുന്ന പ്രദര്‍ശനത്തിനുണ്ട്. നാഗപ്പട്ടണത്തെ കാവേരി നദിക്കടുത്തുള്ള പുരാതന തുറമുഖമായ പുകാര്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചിത്രീകരിച്ച ഫോട്ടോഗ്രാഫുകളാണു ഗോത്രവേരുകള്‍ തേടിയില്‍ ഉള്ളത്. ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രഫിയാണു പ്രദര്‍ശനത്തിന്റെ സഹസംഘാടകര്‍.അബുള്‍ കലാം ആസാദിന്റെ കലാജീവിതം ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററി ' ആന്‍ എക്സാവേറ്റര്‍ ഓഫ് ഇമേജസ് ' ഈ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.

Read More >>