ഈ ആമ്പല്‍പ്പൂക്കള്‍ പ്രളയബാധിതര്‍ക്ക്

യുവചിത്രകാരികളില്‍ ശ്രദ്ധേയയാണു ഇപ്പോള്‍ അമേരിക്കയിലുള്ള റീന ബാബു.ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ ജലാശയത്തിന്റെ ചിത്രം വിറ്റ് കിട്ടുന്ന തുകയാണു നവകേരള നിര്‍മ്മിതിക്ക് തന്റെ പങ്കായി റീന നല്‍കുക

ഈ ആമ്പല്‍പ്പൂക്കള്‍ പ്രളയബാധിതര്‍ക്ക്ആമ്പല്‍പ്പൂക്കള്‍ - റീന ബാബുവിന്റെ മറ്റൊരു ചിത്രം

ആമ്പലുകള്‍ നിറഞ്ഞ് നില്‍ക്കുന്ന കുളത്തിന്റെ ശാന്തതയാണു റീന ബാബു എന്ന ചിത്രകാരിക്ക് പ്രളയക്കെടുതി അനുഭവിച്ചവര്‍ക്ക് നല്‍കാനുള്ളത്. ശാന്തത എന്ന ഓയില്‍ പെയിന്റിംഗിനു റീന 400 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ചിത്രം വിറ്റ് കിട്ടുന്ന ഈ തുക നവകേരളനിര്‍മ്മാണത്തിനു കൈമാറുമെന്ന് ചിത്രകാരി ഫേസ് ബുക്കില്‍ ചിത്രം സഹിതം കുറിച്ചു.

Read More >>