ഷിജു ബഷീറിന്റെ നടപ്പാവുന്ന പകല്‍ കിനാവുകള്‍

2008 ഫെബ്രുവരി 27 നാണു കായകുളം സ്വദേശിയായ പകല്‍ കിനാവന്‍ എന്ന ഷിജു എസ് ബഷീര്‍ ബ്ലോഗിലെത്തിയത്. മലയാളത്തിലെ ആദ്യത്തെ ഫോട്ടോബ്ലോഗര്‍മാരില്‍ ഒരാള്‍. ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന ബുര്‍ജ് അല്‍ അറബിന്റെ പടമായിരുന്നു ആദ്യത്തെ പോസ്റ്റ്. ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു. നീ വിചാരിച്ച ഒരു നീയാവാന്‍ ഇപ്പോഴും സമയം വൈകിയിട്ടില്ല എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഇന്റെര്‍നെറ്റിലെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനം ഷിജുവിനെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഫോട്ടോഗ്രാഫറാക്കിയിരിക്കുന്നു. പകല്‍ കിനാവന്‍ എന്ന പേരിലാണു ഷിജു എസ് ബഷീര്‍ ഇന്റെര്‍നെറ്റ് മലയാളത്തില്‍ അറിയപ്പെടുന്നത്. പകല്‍ കിനാവന്റെ നടപ്പാവുന്ന മൂന്ന് പകല്‍ കിനാവുകളുടെ വിശേഷങ്ങള്‍.

ഷിജു ബഷീറിന്റെ നടപ്പാവുന്ന പകല്‍ കിനാവുകള്‍ഷിജു എസ് ബഷീര്‍ എന്ന പകല്‍ കിനാവന്‍

കോഴിക്കോട് : ഇന്റെര്‍നെറ്റിലെ മലയാളിക്ക് സുപരിചിതമാണു ഷിജു ബഷീര്‍ അഥവാ പകല്‍ കിനാവന്‍ എന്ന ഫോട്ടോബ്ലോഗറുടെ പേരു. ഷിജു ബഷീര്‍ എന്ന് മലയാളത്തിലോ , ഇംഗ്ലീഷിലോ ഗൂഗിളില്‍ തിരഞ്ഞാല്‍ 45 സെക്കന്റു കൊണ്ട് വരിക മുപ്പത്തിഒന്നായിരത്തി ഒരുന്നൂറു ഫലങ്ങളാണു. അതിലെല്ലാം എണ്ണം പറഞ്ഞ ഫോട്ടോഗ്രാഫുകളും. രണ്ടായിരത്തി എട്ടിലാണു പകല്‍ കിനാവന്‍ എന്ന ഫോട്ടോബ്ലോഗര്‍ ഇന്റെര്‍നെറ്റില്‍ തന്റെ ചിത്രങ്ങളുമായി സജീവമാകുന്നത് . ആഫ്രിക്കയില്‍ നിന്നെടുത്ത ഈ പടത്തിനു കുറെ കഥകള്‍ പറയാനുണ്ട്.

അതിലൊന്ന് ഷിജു ബഷീറിന്റെ നേപ്പാള്‍ യാത്രയിലാണു. 2010 ലാണു സംഭവം. ഷിജു ബഷീര്‍ നേപ്പാളില്‍ വിമാനമിറങ്ങി താമസ സ്ഥലത്തേക്ക് കാറില്‍ പോകുന്നു. കാര്‍ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ ഷിജുവിന്റെ കണ്ണുടക്കി. അതിന്റെ സ്ക്രീന്‍ സേവറായി ദാ ഈ പടം. ഷിജുവിന്റെ കണ്ണ് തള്ളി. എങ്ങനെ ഈ പടം കിട്ടിയെന്ന് അയാളോട് ചോദിച്ചു. ദുബായിലുള്ള തന്റെ ഒരു കൂട്ടുകാരന്‍ അയച്ച് തന്നതാണു എന്നതായിരുന്നു മറുപടി. തന്റെ തന്നെ പടങ്ങള്‍ തന്നെ തേടി വന്നിട്ടുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ ഷിജുവിന്റെ ജീവിതത്തിലുണ്ട്

പകല്‍ കിനാവന്‍ എന്ന ഫോട്ടോബ്ലോഗിലെ ആദ്യത്തെ പോസ്റ്റാ‍ണിത് . ആകാശത്തോളം ഉയരുന്ന ബുര്‍ജ് അല്‍ അറബിന്റെ പടം പോസ്റ്റുമ്പോള്‍ ഷിജു കൂടെ ചേര്‍ത്ത അടിക്കുറിപ്പ് അച്ചട്ടായി എന്ന് വേണം കരുതാന്‍ .ആ വാചകം ഇതാണു. ' As someone once told me, it is never too late to be what you once thought you wanted to be.- ഒരിക്കല്‍ ഒരാള്‍ എന്നോട് പറഞ്ഞു. നീ വിചാരിച്ച ഒരു നീയാവാന്‍ ഇപ്പോഴും സമയം വൈകിയിട്ടില്ല എന്നായിരുന്നു അതിന്റെ തലക്കെട്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫോട്ടോപ്രദര്‍ശനങ്ങള്‍. ഫോട്ടോഗ്രഫി യാത്രകള്‍, പോയട്രീ ഇന്‍സ്റ്റലേഷന്‍. ആദ്യ പോസ്റ്റിനു ശേഷം 10 വര്‍ഷം കഴിഞ്ഞ് ഷിജു ബഷീര്‍ നല്ല തിരക്കിലാണു. ഡല്‍ഹിയിലെ ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്റര്‍ അനെക്സിലെ വിജയകരമായ പ്രദര്‍ശനത്തിനു ശേഷം തിരിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വച്ചാണു തത്സമയം ഷിജുവിനെ കണ്ടത്. തുടര്‍ന്നു വരുന്ന ഫോട്ടോയാത്രകളെക്കുറിച്ചാണു പകല്‍ കിനാവന്‍ പറഞ്ഞത് . ഹിമാലയത്തില്‍ സമാന ഹ്യദയര്‍ക്കൊപ്പമുള്ള ഫൊട്ടോ വാക്കിന്റെ തയ്യാറെടുപ്പിലാണു ഇപ്പോള്‍ പകല്‍ കിനാവന്‍.


Read More >>