സപ്തകം അഥവാ ഏഴ് പെണ്ണുങ്ങള്‍ ഒരുമിക്കുമ്പോള്‍

അന്നി കുമാരി, ശ്രീജ പള്ളം, യാമിനി മോഹന്‍, ബിന്ദി രാജഗോപാല്‍, സ്മിത ജി എസ്, ബബിത രാജീവ്, ശ്രുതി എന്ന് വിളിപ്പേരുള്ള സെലിന്‍ ജേക്കബ് വി എന്നീ ഏഴ് ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം സപ്തകം-Zeptenary കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു

സപ്തകം അഥവാ ഏഴ് പെണ്ണുങ്ങള്‍ ഒരുമിക്കുമ്പോള്‍

കോഴിക്കോട് : Zeptenary എന്ന തലക്കെട്ടില്‍ ഏഴു ചിത്രകാരികള്‍ കോഴിക്കോട് ലളിതകലാ അക്കാ‍ദമി ആര്‍ട്ട് ഗ്യാലറിയില്‍ അവരുടെ സംഘചിത്രപ്രദര്‍ശനം നടത്തുമ്പോള്‍ ന്യായമായും ഈ പേരിന്റെ അര്‍ത്ഥമെന്തെന്ന് ആരായുന്നവരുണ്ടാകും. മഴവില്ലിലെ ഏഴ് നിറങ്ങള്‍. സംഗീതത്തിന്റെ ഏഴ് രാഗങ്ങള്‍ , ചിത്രകലയിലെ ഏഴ് പെണ്‍വഴികള്‍ . അതെ മാനസിക ഐക്യം കൊണ്ട് ഏഴ് പേര്‍ ഒത്ത് ചേര്‍ന്ന ഒരു പ്രദര്‍ശനത്തിനു പേരു വന്നതങ്ങനെയാണു. ഏഴ് പേര്‍ ചേര്‍ന്നത് എന്ന അര്‍ത്ഥത്തില്‍ സപ്തകം. അതിന്റെ ഇംഗ്ലീഷ് Septenary. അതില്‍ കലാകാരികളുടെ സ്വാതന്ത്ര്യം കൂടി കലര്‍ത്തിയാണു Zeptenary എന്ന തലക്കെട്ട് ഉണ്ടാക്കിയത്.

അന്നി കുമാരി, ശ്രീജ പള്ളം, യാമിനി മോഹന്‍, ബിന്ദി രാജഗോപാല്‍, സ്മിത ജി എസ്, ബബിത രാജീവ്, ശ്രുതി എന്ന് വിളിപ്പേരുള്ള സെലിന്‍ ജേക്കബ് വി എന്നീ ഏഴ് ചിത്രകാരികളുടെ ചിത്രപ്രദര്‍ശനമാണു സപ്തകം-Zeptenary എന്ന പേരില്‍ കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായിരിക്കുന്നത്.

വിവിധ ഇടങ്ങളില്‍ , വിവിധ തുറകളിലായി ജീവിതം കഴിക്കുന്ന ഈ ഏഴ് പേര്‍ ഒത്ത് ചേര്‍ന്നത് കഴിഞ്ഞ വര്‍ഷം മാരാരി ബീച്ചില്‍ വച്ചാണു. ഒരു ദേശീയ ചിത്രകലാക്യാമ്പില്‍ വച്ച്. അന്ന് തുടങ്ങിയ മാനസിക ഐക്യവും പരസ്പ്പര ആശയവിനിമയവുമാണു സപ്തകം എന്ന തലക്കെട്ടില്‍ കോഴിക്കോട് ചിത്രകലാപ്രദര്‍ശനം നടത്താന്‍ ഈ പെണ്‍കൂട്ടായ്മയെ പ്രാപ്തമാക്കിയത്.

വര കൊണ്ടു ആത്മാവ് കൊണ്ടും ഏഴ് പേരും കോഴിക്കോട്ടെ ആര്‍ട്ട് ഗ്യാലറിയില്‍ ഉണ്ടെങ്കിലും , രണ്ട് പേര്‍ നേരില്‍ പങ്കെടുക്കുന്നില്ല. ജാര്‍ഖണ്ഡുകാരിയായ അന്നി കുമാരിയും, ഇപ്പോള്‍ യു ഇ എ യില്‍ ഉള്ള മലയാളി ചിത്രകാരി യാമിനി മോഹനും. നവമാദ്ധ്യമങ്ങളിലൂടെ പ്രദര്‍ശനത്തെക്കുറിച്ചുള്ള ആശയവിനിമയങ്ങള്‍ നടത്തി യാമിനിയും കൂട്ടായ്മയില്‍ സജീവമായുണ്ട്. സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ ഏഴു നിറങ്ങളുള്ള പ്രദര്‍ശനം ഈ മാസം 28 വരെയുണ്ടാകും.

Read More >>