ഷാജുവിന്റെ ആകാശങ്ങള്‍

ഷാജു ഇ എ എന്ന കവി പെട്ടി ഓട്ടോറിക്ഷ ഓടിച്ചാണു ജീവിക്കുന്നത്. പത്താം ക്ലാസ്സ് പാസ്സായിരുന്നു. പഠിക്കണമെന്നുണ്ടായിരുന്നു. ബാപ്പയും ഉമ്മയും ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. കുടുംബം കരുപ്പിടിപ്പിക്കാന്‍ ചെറുപ്പത്തില്‍ തന്നെ തൊഴില്‍ തേടിയിറങ്ങി. ഇപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ പെട്ടി ഓട്ടോ ഓടിച്ച് ഭാര്യയും മൂന്ന് കുട്ടികളുമുള്ള കുടുംബം പുലര്‍ത്തുന്നു. ഇതിനിടയില്‍ ഒറ്റയ്ക്കാവുമ്പോഴാണു ഷാജുവിന്റെ കവിതകള്‍ ആകാശത്തോളം ഉയരുന്നത്

ഷാജുവിന്റെ ആകാശങ്ങള്‍ഷാജുവിന്റെ ആകാശങ്ങള്‍


വിളക്കുമരത്തിനു താഴെ

ഉപ്പു കലര്‍ന്ന മണലില്‍

ആകാശമായി

കമിഴ്ന്ന് കിടക്കാന്‍ ഞാന്‍ കൊതിച്ചു.

ആകാശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നു

ചിന്നിച്ചിതറലും

പൊട്ടിത്തെറിയും,

ദൂരേയ്ക്കുള്ള എടുത്തെറിയലും


ആകാശങ്ങള്‍, ഇ.എ.ഷാജു,ഖനിതകം ബുക്സ്

ഇത് ഷാജു ഇ എ. തൃശ്ശൂര്‍ നഗത്തില്‍ പെട്ടി ഓട്ടോറിക്ഷ ഓടിക്കുന്നു. തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് ഏറെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണു തൃശ്ശൂര്‍ റൌണ്ടില്‍ വച്ച് തത്സമയം ഷാജുവിനെ കണ്ടത്. ഇന്നലെ ഫേസ് ബുക്കില്‍ എഴുതിയ ഒരു കുറിപ്പിന്റെ തുടര്‍ ആലോചനകളില്‍ ആയിരുന്നു കവി. മനുഷ്യനും നിയമവും എന്ന തലക്കെട്ടുള്ള ആ കുറിപ്പ് ഇവിടെ വായിക്കാം.

കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു വരികൾ എടുത്തെഴുതി കൊണ്ടാണു ഷാജു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലോകം നന്നാവാൻ ഒരു സൂത്രവഴിയുണ്ട്.

അത് അവനവൻ സ്വയം നന്നാവുക എന്നതാണ്.

മൂല്യങ്ങളെ മുറുകെ പിടിക്കുക.

ഈ നിയമം തന്നാലാവും വിധം ജീവിതത്തില്‍ പാലിക്കുന്ന ഒരു കവിയുടെ , ഓട്ടോഡ്രൈവറുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന്റെ കൂടെ ഒരു ഓട്ടോയാത്രയ്ക്ക് പോവുകയാണു നാം.

ആകാശങ്ങളുടെ പ്രകാശന സമയത്ത് പവിത്രന്‍ തീക്കുനി, ബാബു വെളപ്പായ എന്നിവര്‍ക്കൊപ്പം
Read More >>