കാളിദാസന്റെ മരണം പുസ്തകരൂപത്തില്‍

ഭാഷാപോഷിണിയില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച എം.നന്ദകുമാറിന്റെ നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ഡിസിയാണു പ്രസാധകര്‍. എഴുത്തുകാരന്‍ തന്നെയാണു വാര്‍ത്ത ഫേസ്ബുക്കില്‍ പങ്ക് വച്ചത്

കാളിദാസന്റെ മരണം പുസ്തകരൂപത്തില്‍കാളിദാസന്റെ മരണം. എം.നന്ദകുമാര്‍

കോഴിക്കോട് : ഭാഷാപോഷിണിയില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ജനശ്രദ്ധ നേടിയ എം.നന്ദകുമാറിന്റെ കാളിദാസന്റെ മരണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ഡിസി ബുക്സാണു പ്രസാധകര്‍. എഴുത്തുകാരന്‍ തന്നെയാണു പുസ്തകത്തിന്റെ സന്തോഷം ഫേസ്ബുക്കില്‍ പങ്ക് വച്ചത് .

എവിടെനിന്നോ എങ്ങിനെയോ വന്നു തന്റെ ക്ഷണികമെങ്കിലും പ്രഭാഭാസുരമായ ജീവിതത്തിലൂടെ ചുറ്റും അഭൗമമായ സൗന്ദര്യപ്രകാശം പരത്തി പൊലിഞ്ഞുപോയ കാളിദാസൻ നന്ദകുമാറിന്റെ നോവലിലൂടെ മുഖം കാണിക്കുമ്പോൾ അതൊരു തീവ്രമായ വായനാനുഭവമായി മാറുന്നു എന്ന് അവതാരികയില്‍ . ഡോ.സി.രാജേന്ദ്രന്‍ പറയുന്നു. .