പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍

മലയാളത്തിന്റെ സര്‍ഗ്ഗജീവിതത്തില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി എസ് ചന്ദ്രികയുടെ അക്ഷരങ്ങളുടെ മൂര്‍ച്ചയുണ്ട്. കരുത്തുള്ള പെണ്‍ബോധത്തില്‍ നിന്നുമാണു ഈയെഴുത്തുകാരിയുടെ വാക്കുകള്‍. സി എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ പുസ്തകമാണു പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍. സ്നേഹത്തിന്റെ പുസ്തകം എന്നതിനെ വിളിച്ച് കേള്‍ക്കാനാണു കഥാകാരിയുടെ ആഗ്രഹം. സക്കറിയയുടെ അവതാരികയോടെ അധികം വൈകാതെ എഴുത്തുകാരിയുടെ ലോകത്തോടുള്ള സ്നേഹം വായനക്കാരിലെത്തും

പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍സി എസ് ചന്ദ്രികയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല്‍പ്പറ്റ, വയനാട് : പിറ (നോവൽ), ലേഡീസ് കമ്പാർട്ട്മെന്റ് (കഥാ സമാഹാരം), കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം (പഠനം), കെ. സരസ്വതി അമ്മ (പഠനം) ,ആർത്തവമുള്ള സ്ത്രീകൾ (ലേഖനങ്ങൾ),ഭൂമിയുടെ പതാക (കഥകൾ), ക്ലെപ്റ്റൊമാനിയ,മലയാളം ദളിത് എഴുത്ത് (എഡിറ്റര്‍മാരില്‍ ഒരാള്‍,പഠനം, ഇംഗ്ലീഷ് ), കേരളത്തിന്റെ സ്ത്രീ ചരിത്രങ്ങൾ, എന്റെ പച്ചക്കരിമ്പേ...കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളിയുടെ സര്‍ഗ്ഗജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞ പെണ്‍ശബ്ദം സി എസ് ചന്ദ്രികയില്‍ നിന്ന് ഈ നിരയിലേക്ക് ഒരു പുസ്തകം വരികയാണു. പേര് - പ്രണയകാമസൂത്രം, ആയിരം ഉമ്മകള്‍. കഥാകാരി തന്നെയാണു കാര്യം ഫേസ്ബുക്കില്‍ പങ്ക് വച്ചത്. പുസ്തകത്തിന്റെ പുറംചട്ടയോടെ.സദാനന്ദന്‍ ഇ സിയാണു കവര്‍ ഒരുക്കിയിരിക്കുന്നത് .

സ്നേഹത്തിന്റെ പുസ്തകമെന്ന് ഇതിനെ വിളിക്കാനാണു തനിക്കിഷ്ടമെന്ന് കഥാകാരി. പ്രത്യാശയുടെ പുസ്തകമെന്നാണു എഴുത്തുകാരന്‍ സക്കറിയ അവതാരികയില്‍ , സ്നേഹത്തിന്റെ ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. പുസ്തകത്തിന്റെ കേന്ദ്രബിന്ദു സ്ത്രീ ആയതിനാല്‍ സ്വാഭാവികമായും ആര്‍ത്തവം ഉള്‍പ്പടെയുള്ള സ്നേഹ ലോകങ്ങൾ , അനുഭവതലത്തില്‍ പുസ്ത്കത്തില്‍ വരുന്നുണ്ട്. സി.എസ്.ചന്ദ്രിക പറഞ്ഞു.സ്നേഹിക്കുന്ന സ്ത്രീയുടേയും പുരുഷന്റേയും ഒരുമിച്ചുള്ള പ്രണയാവിഷ്ക്കാരമാണു ആയിരം ഉമ്മകൾ.ജൈവികമായ ഒന്നിനെക്കുറിച്ച് പറഞ്ഞാല്‍ , പ്രത്യേകിച്ച് ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞാല്‍, അതേക്കുറിച്ച് മാത്രമാണു പുസ്തകം എന്നൊരു വിചാരം വരും. അത് ഇഷ്ടമല്ല. ഇത് സര്‍ഗ്ഗാത്മകമായ സ്നേഹത്തിന്റെ പുസ്തകമാണു. പുസ്തകം തയ്യാറാക്കുന്നതിനിടയില്‍ വന്ന പിറന്നാള്‍ ദിനത്തില്‍ എഴുത്തുകാരിയുടെ പോസ്റ്റ് .

രക്താഭിഷിക്തേ രജസ്വലേ

രാഗലോലേ രാകേന്ദു വദനേ

ഗാനാലാപ രസികേ പരവശേ

പ്രാണ പ്രിയേ പ്രാണ നന്ദിനീ

പ്രേമസ്വരൂപിണീ ധന്യേ

പ്രേമ പരമാനന്ദ നിലയേ

പ്രണയ പാരാവാര നിവാസിനീ

എന്ന് വെച്ചാല്‍ തീണ്ടാരിയായവളെ എന്ന് പച്ചമലയാളം! എന്റെ 'പ്രണയ കാമസൂത്ര'ത്തിലെ തീണ്ടാരി സ്തുതി എന്ന് ഇത് ലോകം മുഴുവന്‍ ഇനി മേല്‍ അറിയപ്പെടും 😅😅😎

സി. എസ്. ചന്ദ്രിക

സമരപാതയിലൂടെ ഏറെ സഞ്ചരിച്ച സി എസ് ചന്ദ്രിക പുതുമാധ്യമങ്ങളിലും ഇപ്പോള്‍ സജീവമാണു. വ്യക്തതയുള്ള നിലപാടുകളുമായാണു കഥാകാരിയുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിനു ഈ പോസ്റ്റ് കാണുക." മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികാചരണ സമയം കൂടിയാണിത്. മഹാത്മാഗാന്ധി കണ്ട വികസന സ്വപ്നങ്ങള്‍ അല്ല, ആർത്തവമുള്ള സ്ത്രീകളില്‍ നിന്ന് ശബരിമല അയ്യപ്പനെ രക്ഷിക്കുന്നതാണ് തങ്ങൾക്ക് പ്രധാനം എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ വലിയ രാഷ്ട്രീയ ദുരന്തമാണ്. ശാസ്ത്ര ചിന്തയെ, ശാസ്ത്ര നേട്ടങ്ങളെ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി മഹാക്ഷേത്രങ്ങളായി കണ്ട ജവഹർലാല്‍ നെഹ്രു ഇവർക്കാ രുമേയല്ല. എന്നാല്‍ കേരളത്തിലെ കോൺഗ്ര സ് നേതാക്കളുടെ അതേ നിലപാടു തന്നെയാണോ സോണിയാ ഗാന്ധിക്കും രാഹുൽഗാ‍ന്ധിക്കുമുള്ളത്? " - ഇവരോട് പൊറുക്കരുത് - 2018 ഒക്ടോബര്‍ 9

സ്ത്രീ. വീട്ടില്‍. തെരുവില്‍. അരങ്ങില്‍

Read More >>