പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി വീണ്ടും കുരുക്കില്‍

Published On: 2018-03-08 10:45:00.0
പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി വീണ്ടും കുരുക്കില്‍

ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിക്കെതിരെ സിബിഐ പുതിയ കേസ് രജിസ്ട്രര്‍ ചെയ്തു. 2013 -17 വര്‍ഷങ്ങളില്‍ വ്യത്യസ്ത വായ്പയെടുത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന് 3.21 ബില്യണ്‍ നഷ്ടം വരുത്തിയതിനാണ് കേസ്. ബാങ്കില്‍ നിന്നും ഞായറാഴ്ച പുതിയ പരാതി ലഭിച്ച സാഹചര്യത്തിലാണ് സിബിഐ കേസ് രജിസ്ട്രര്‍ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മുന്‍ ധനകാര്യ പ്രസിഡന്റ് വിപുല്‍ അംബാനി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ രവിഗുപ്ത, കമ്പനിയുടെ മറ്റു ഡയറക്ടര്‍മാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ പേരും പരാതിയില്‍ ലഭിച്ചിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. നീരവ് മോദിക്കെതിരെയുള്ള സിബിഐ യുടെ രണ്ടാമത്തെ കേസാണിത്. സിബിഐക്ക് ലഭിച്ച പരാതിയില്‍ നീരവ് മോദിയുടെ പങ്കാളിത്തമുള്ള സോളാര്‍ എക്‌സ്‌പോര്‍ട്ട്, സ്റ്റെല്ലാര്‍ ഡയമണ്ട്‌സ്, ഡയമണ്ട് ആര്‍ എന്നീ സ്ഥാപനങ്ങള്‍ തമ്മില്‍ ഇടപാടുകള്‍ നടന്നതായും ബാങ്ക് ആരോപിക്കുന്നു. ഫയര്‍സറ്റാര്‍ ഡയമണ്ടിന്റും ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലും കണക്കുകളില്‍ വെട്ടിപ്പു നടത്തിയതായി ബാങ്കിന്റെ ഹെഡ് ഫീസ് ഞായറാഴ്ച റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നീരവ് മോദിയും അമ്മാവനും ഗീതാഞ്ജലി ഗ്രൂപ്പ് തലവനുമായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 82,01,97,00,00,000.00 രൂപ് വെട്ടിപ്പ് നടത്തിയത്. ഫെബ്രുവരി 26ന് 8,45,87,75,00,000.00 രൂപ ബാങ്കിന്റെ പൊതു ആവശ്യത്തില്‍ നിന്നും ബാങ്കിനെ കബളിപ്പിച്ചു. ഫെബ്രവരി 14 നാണ് നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍ അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കും സ്ഥാപനങ്ങളായ ഡയമണ്ട് ആര്‍, സോളാര്‍ എക്‌സ്‌പോര്‍ട്ട്, സ്റ്റെല്ലാര്‍ ഡയമണ്ട്‌സ് എന്നിവര്‍ക്കെതിരെ സിബിഐ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. അതേസമയം ജനുവരിയില്‍ തന്നെ നീരവ് മോദിയും കുടുംബവും രാജ്യം വിട്ടിരുന്നു. മെഹുല്‍ ചോക്‌സിയുടെ ഗീതീഞ്ജലി ഗ്രൂപ്പ് 31,81,03,03,00,000.00 രൂപ തട്ടിപ്പ് നടത്തിയതിനെതിരെ ഫെബ്രവരി 15നാണ് സിബിഐ രണ്ടാമത്തെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. രാജ്യത്തെ 198 ഇടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്ക്ടറേറ്റ് തിരച്ചില്‍ നടത്തിയത്. 39,05,70,00,00,000.00 രൂപ സ്വത്തുക്കള്‍ ഇതുവരെ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്്. കേസുമായി ബന്ധപ്പെട്ട് 19 പേരെയാണ് ഇതുവരെ സിബിഐ അറസ്റ്റ് ചെയ്തത്.

Top Stories
Share it
Top