കാലയിലെ രജനിയുടെ താര്‍ മഹീന്ദ്ര ആട്ടോ മ്യൂസിയത്തിലേക്ക്; താര്‍ അനുഗ്രഹിക്കപ്പെട്ടെന്ന് ആനന്ദ് മഹീന്ദ്ര

Published On: 29 April 2018 3:15 PM GMT
കാലയിലെ രജനിയുടെ താര്‍ മഹീന്ദ്ര ആട്ടോ മ്യൂസിയത്തിലേക്ക്; താര്‍ അനുഗ്രഹിക്കപ്പെട്ടെന്ന് ആനന്ദ് മഹീന്ദ്ര

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയില്‍ രജനീകാന്ത് ഉപയോഗിക്കുന്ന വാഹനം എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ സന്തോഷം രേഖപ്പെടുത്തി മഹീന്ദ്ര ഗ്രൂപ്പ്. സൂപ്പര്‍സ്റ്റാര്‍ ഉപയോഗിച്ചതിലൂടെ താര്‍ അനുഗ്രഹിക്കപ്പെട്ടു എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

ഇന്ന് കാലത്ത് പത്രത്തിന്റെ ആദ്യ പേജില്‍ ഞാന്‍ കണ്ടു. കൂടുതല്‍ അഭിപ്രായ പ്രകടനം ഒന്നുമില്ല. 'താര്‍' ഉപയോഗിച്ചതിലൂടെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ആനന്ദ് പ്രതികരിച്ചത്.

നേരത്തെ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉപയോഗിച്ച 'താര്‍' മഹീന്ദ്ര ആട്ടോ മ്യൂസിയത്തില്‍ ഉപയോഗിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരുന്നു.

Top Stories
Share it
Top