എസ്.ബി.ഐയുടെ പുതിയ എംഡിയായി അർജിത് ബസു ചുമതലയേറ്റു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മാനേജിങ് ഡയറക്ടറായി അർജിത് ബസുവിനെ നിയമിച്ചു. മുൻ എംഡി രജനീഷ് കുമാർ ബാങ്കിന്റെ ചെയർമാൻ...

എസ്.ബി.ഐയുടെ പുതിയ എംഡിയായി അർജിത് ബസു ചുമതലയേറ്റു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മാനേജിങ് ഡയറക്ടറായി അർജിത് ബസുവിനെ നിയമിച്ചു. മുൻ എംഡി രജനീഷ് കുമാർ ബാങ്കിന്റെ ചെയർമാൻ ആയ ഒഴിവിലാണ് നിയമനം. 2020 ഒക്ടോബർവരെ അർജിത് എസ്.ബി.ഐ എംഡിയായി തുടരും.

നിലവിൽ എസ്.ബി.ഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് അർജിത്. മുൻ എസ്.ബി.ഐ ലൈഫ് ഇൻഷൂറൻസ് എംഡിയായും വർത്തിച്ചിരുന്നു. ബാങ്കിന്റെ നാല് എംഡിമാരിൽ ഒരാളായാണ് അർജിത് നിയമിതനാകുന്നത്. ആർ.ബി.ഐ മാനദണ്ഡ പ്രകാരം പൊതുമേഖല ബാങ്കുകൾക്ക് നാല് എംഡിമാർ ആവശ്യമാണ്.

Story by
Read More >>