ബാങ്ക് പണിമുടക്ക്; എ.ടി.എമ്മുകള്‍ കാലിയാകുന്നു, സമരം തുടരുന്നു

Published On: 30 May 2018 3:45 PM GMT
ബാങ്ക് പണിമുടക്ക്; എ.ടി.എമ്മുകള്‍ കാലിയാകുന്നു, സമരം തുടരുന്നു

കോഴിക്കോട്: രാജ്യവ്യാപകമായ ബാങ്ക് ജീവനക്കാര്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആദ്യ ദിവസം പിന്നിടുമ്പോള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ എ.ടി.എമ്മുകളില്‍ പണമില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് പണത്തിന് ദൗര്‍ലഭ്യം നേരിടുന്നത്. ശമ്പള ദിവസം അടുത്തതിനാല്‍ മിക്കയിടങ്ങളിലും ശമ്പള വിതരണവും വൈകാനിടയുണ്ട്. അതേസമയം പുത്തന്‍ തലമുറാ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. ഇവിടങ്ങളില്‍ നിന്നുള്ള പണമിടപാടിന് ബുദ്ധിമുട്ടുകളില്ല. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വാഗ്ദാനം ചെയ്ത രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തെ 10 ലക്ഷം തൊഴിലാളികളാണ് പണിമുടക്കുന്നത്.

Top Stories
Share it
Top