ബി.എസ്.എൻ.എൽ ഈദ്-വേൾഡ് കപ്പ് ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി: റംസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ് വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ട് ജിബി ഡേറ്റയും 100 എസ്.എം.എസും ലഭ്യമാക്കുന്ന...

ബി.എസ്.എൻ.എൽ ഈദ്-വേൾഡ് കപ്പ് ഓഫറുകൾ പ്രഖ്യാപിച്ചു

കൊച്ചി: റംസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ് വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം രണ്ട് ജിബി ഡേറ്റയും 100 എസ്.എം.എസും ലഭ്യമാക്കുന്ന 786 രൂപയുടെ മൊബൈൽ സ്പെഷ്യൽ താരിഫ് വൗച്ചർ ബി.എസ്.എൻ.എൽ അവതരിപ്പിച്ചു. 150 ദിവസം വാലിഡിറ്റി ഉള്ള ഈ വൗച്ചർ ജൂൺ 26 വരെ ലഭ്യമായിരിക്കും. വേൾഡ് കപ്പിനോടനുബന്ധിച്ച് പ്രതിദിനം നാല് ജിബി ഡേറ്റ 148 രൂപയ്ക്ക് 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈൽ താരിഫ് വൗച്ചറും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫർ ജൂലൈ 15 വരെ ലഭ്യമായിരിക്കും.

Story by
Read More >>