കോഴിക്കോടും വരുന്നു ലുലു മാള്‍; ചെലവഴിക്കുന്നത് 1000 കോടി രൂപ

Published On: 8 May 2018 2:45 PM GMT
കോഴിക്കോടും വരുന്നു ലുലു മാള്‍; ചെലവഴിക്കുന്നത് 1000 കോടി രൂപ

കോഴിക്കോട് ലുലു മാള്‍ വരുന്നു. ആയിരം കോടി രൂപ ചെലവഴിച്ചാണ് മാള്‍ സ്ഥാപിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫ് അലിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പദ്ധതിയുമായി മുന്നോട്ട് പോവുന്നത്. മൂവായിരം പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. അനുമതിക്കായി കാത്തിരിപ്പ തുടങ്ങിയിട്ട് നാളുകളേറെയായെന്നും പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി പിന്മാറരുതെന്ന് ആവശ്യപ്പെട്ടതെന്നും എംഎ യൂസഫലി പറഞ്ഞു.

മൂന്ന് മാസത്തിനകം പദ്ധതിയുടെ തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.

Top Stories
Share it
Top