പ്രതിസന്ധി നിറഞ്ഞ് കശുവണ്ടി വ്യവസായം;എണ്‍പത് ശതമാനം ഫാക്ടറികള്‍ അടച്ചുപൂട്ടി 

Published On: 5 May 2018 12:30 PM GMT
പ്രതിസന്ധി നിറഞ്ഞ് കശുവണ്ടി വ്യവസായം;എണ്‍പത് ശതമാനം ഫാക്ടറികള്‍ അടച്ചുപൂട്ടി 

കൊല്ലം:കേരളത്തിലെ കശുവണ്ടി വ്യവസായം നേരിടുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരളത്തിലെ 80 ശതമാനം ഫാക്ടറികളും അടച്ചുപൂട്ടി. ബാക്കിയുള്ള ഫാക്ടറികള്‍ കടുത്ത പ്രതിസന്ധിയിലൂടയാണ് കടന്നു പോകുന്നത്. അടിയന്തരമായ നടപടികളും ആശ്വാസ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖലയുടെ നഷ്ടം ഇനിയും വര്‍ധിക്കും.

കശുവണ്ടി വ്യവസായം തകര്‍ച്ച് നേരിട്ടതോടെ തൊഴില്‍മേഖലയെയും അത് കനത്ത ആഘാതം വരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗമാണ് കശുവണ്ടി വ്യാവസായം. മേഖലയിലെ തകര്‍ച്ച കൊല്ലം ജില്ലയില്‍ മാത്രം മൂന്നു ലക്ഷത്തോളം ജീവനക്കാരെ തൊഴില്‍രഹിതരാക്കി.

കശുവണ്ടി വ്യവസായത്തിന്റെ ഹബ്ബായ കൊല്ലം ജില്ലയില്‍ മാത്രം 834 കശുവണ്ടി ഫാക്ടറികാണുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിനിടെ പ്രതിസന്ധി കാരണം 700 ഓളം ഫാക്ടറികള്‍ അടച്ചുപ്പൂട്ടി. ഇതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.തൊഴില്‍ നഷ്ടപ്പെട്ടവരില്‍ അധികവും സ്ത്രീകളായിരുന്നു.

Top Stories
Share it
Top