സിമന്റിന്റെ ജി എസ് ടി കുറക്കുന്നതിന് മുമ്പ് വിലകൂട്ടി സിമെന്റ് കമ്പനികള്‍

കോഴിക്കോട്: സിമെന്റിന്റെ ജി എസ് ടി കുറക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് ആദ്യമേ തന്നെ വില കൂട്ടിയിരിക്കുകയാണ് സിമെന്റ് കമ്പനിക്കാര്‍. ജി എസ് ടി...

സിമന്റിന്റെ ജി എസ് ടി കുറക്കുന്നതിന് മുമ്പ് വിലകൂട്ടി സിമെന്റ് കമ്പനികള്‍

കോഴിക്കോട്: സിമെന്റിന്റെ ജി എസ് ടി കുറക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് ആദ്യമേ തന്നെ വില കൂട്ടിയിരിക്കുകയാണ് സിമെന്റ് കമ്പനിക്കാര്‍. ജി എസ് ടി കുറച്ചാല്‍ സിമെന്റിനും വില കുറക്കാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നത് മുന്നില്‍ കണ്ടാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് പ്രൈവറ്റ് ബില്‍ഡേഴ്സ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ഭൂരിഭാഗം കമ്പനികളും സിമെന്റിന് 40 മുതല്‍ 60 വരെ വില വര്‍ദ്ധിപ്പിച്ചതായും ഇവര്‍ പറഞ്ഞു.

നിലവില്‍ സിമെന്റിന് 28 ശതമാനമാണ് ജി എസ് ടി. ഇത് 18 ശതമാനത്തിലേക്ക് കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അപ്പോള്‍ ഉണ്ടാകുന്ന വില വ്യത്യാസം വില കുറക്കാന്‍ കമ്പനികളെ സമ്മര്‍ദ്ധത്തിലാക്കും. അതിനാല്‍ ഇപ്പോള്‍ തന്നെ വില വര്‍ദ്ധിപ്പിച്ച് പിന്നീട് കുറക്കാനാണ് സിമെന്റ് വ്യാപാരികളുടെ തന്ത്രം. അപ്പോള്‍ കുറച്ച ജി എസ് ടിയുടെ ആനുകൂല്യം ഉപയോക്താവിലേക്ക് എത്തില്ല, അസോസിയോഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അപ്രതീക്ഷിതമായി ഉണ്ടായ ഈ വര്‍ദ്ധനവ് നിലവില്‍ കരാറെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണെന്നും സിമെന്റിന്റെ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അസോസിയോഷന്‍ ആവശ്യപ്പെട്ടു.

വില വര്‍ദ്ധനക്കെതിരെ ജില്ലയില്‍ സിമെന്റ് കമ്പനികളുടെ ഓഫീസിലേക്കും കളക്ട്രേറ്റിലേക്കും സര്‍ക്കാര്‍ ഓഫീസുകളിലേക്കും കരാറുകാരുടെ നേതൃത്വത്തില്‍ ജൂലൈ 13ന് സമരം നടത്തുമെന്ന് പ്രൈവറ്റ് ബില്‍ഡേഴ്സ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായ സമരത്തെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ടെന്നും അസോസിയേഷന്‍ പറഞ്ഞു.


Story by
Read More >>