ചന്ദ്രാ കൊച്ചാറിനെതിരായ ആരോപണങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് അന്വേഷിക്കും

Published On: 2018-05-30 15:00:00.0
ചന്ദ്രാ കൊച്ചാറിനെതിരായ ആരോപണങ്ങള്‍ ഐ.സി.ഐ.സി.ഐ ബാങ്ക് അന്വേഷിക്കും

മുംബൈ: വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഐ.സി.ഐ.സി.ഐ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു. ചന്ദ കൊച്ചാറിനും കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള ആരോപണങ്ങളാണ് അന്വേഷിക്കുക. സ്വതന്ത്ര അന്വേഷണമാണ് നടത്തുകയെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം ചന്ദ കൊച്ചാറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

പി.എന്‍.ബി തട്ടിപ്പിന് പിന്നാലെയാണ് വീഡിയോകോണിന് ഐ.സി.ഐ.സി.ഐ ബാങ്ക് നല്‍കിയ 3250 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നത്. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവും വീഡിയോകോണ്‍ മേധാവിയും തമ്മിലുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണ് വായ്പയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന സ്ഥാപനത്തിന് വീഡിയോകോണ്‍ വന്‍തുക കൈമാറിയതായി ആരോപണമുണ്ട്. വീഡിയോകോണ്‍, ന്യൂപവര്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരില്‍ സെബി കഴിഞ്ഞയാഴ്ച ചന്ദ കൊച്ചാറിന് നോട്ടീസ് നല്‍കിയിരുന്നു.

Top Stories
Share it
Top