ക്രിപ്‌റ്റോ കറന്‍സിയില്‍ അനുവദിച്ച സമയം അവസാനിക്കുന്നു

Published On: 11 Jun 2018 8:30 AM GMT
ക്രിപ്‌റ്റോ കറന്‍സിയില്‍ അനുവദിച്ച സമയം അവസാനിക്കുന്നു

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച സമയം തീരുന്നു. ക്രിപ്റ്റോ കറന്‍സി സ്ഥാപനങ്ങളുമായുള്ള ബാങ്കുകളുടെ എല്ലാ ബന്ധവും ഇടപാടുകളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നിലവില്‍ മൂന്ന് മാസത്തെ കാലാവധിയാണ് ആര്‍ബിഐ നല്‍കിയിരുന്നത് എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നടപടിയില്‍ വിവിധ ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങള്‍ ആശങ്ക പങ്കുവെച്ചിരുന്നു.

റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും നല്‍കിയ മുന്നറിയിപ്പുകളെയും നിര്‍ദ്ദേശങ്ങളെയും ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങള്‍ എതിര്‍ത്തിരുന്നു.രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെടാത്ത ബിറ്റ്കോയിന്‍ വില്‍പന വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് നികുതി പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒരു ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാന്‍ നോട്ട്‌നിരോധനം കാരണമായെന്നും അതിനാല്‍ തന്നെ ക്രിപ്റ്റോകറന്‍സികള്‍ ജനപ്രീതി നേടി. ക്രിപ്റ്റോകറന്‍സി നിരോധനം സമ്പദ് വ്യവസ്ഥയ്ക്ക് പ്രതികൂലമായിരിക്കുമെന്നും ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് സ്ഥാപനമായ ഐഡിഎപിയുടെ സിഇഒ ആവണി രാജന്‍ പറഞ്ഞു.


Top Stories
Share it
Top