വിവരച്ചോർച്ച: ഫെയ്സ്ബുക്ക് ഓഹരികൾ കൂപ്പുകുത്തി

Published On: 2018-07-26 05:30:00.0
വിവരച്ചോർച്ച: ഫെയ്സ്ബുക്ക് ഓഹരികൾ കൂപ്പുകുത്തി

ന്യൂർയോർക്ക്: കോടിക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് ബുധനാഴ്ച ഫെയ്‌സ്ബുക്ക് ഓഹരികള്‍ കൂപ്പുകുത്തി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 21 ശതമാനത്തിന്റെ ഇടിവാണ് ഫെയ്‌സ്ബുക്കിനുണ്ടായത്. ഏകദേശം 13 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇതിനെ തുടർന്ന് സുക്കര്‍ബര്‍ഗിൻെറ ആകെ വരുമാനത്തിൽ 16.8 ദശലക്ഷം യുഎസ് ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആസ്ഥിയുടെ അഞ്ചിലൊരു ശതമാനം മാത്രമാണ് നഷ്ടം കണക്കാക്കുന്നത്. ഇതോടെ ബ്ലൂംബേർഗ് മഹാകോടീശ്വരൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുക്കർബർഗ് ആറാംസ്ഥാനത്തെത്തി.

Top Stories
Share it
Top