ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത് വാള്‍മാര്‍ട്ട്

മുംബൈ: ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം. ലോകത്തിലെ ഓണ്‍ലൈന്‍ വ്യാപാരമേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്....

ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്ത് വാള്‍മാര്‍ട്ട്

മുംബൈ: ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം. ലോകത്തിലെ ഓണ്‍ലൈന്‍ വ്യാപാരമേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഫ്‌ളിപ്കാര്‍ട്ടിന്റെ 77ശതമാനം ഓഹരി 1600 കോടി ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പന കമ്പനിയായ അമേരിക്കയുടെ വാള്‍മാര്‍ട്ട് ഏറ്റെടുത്തത്. ബുധനാഴ്ച ബംഗളൂരുവില്‍ വാള്‍മാര്‍ട്ട് സിഇഒ ഡൊഗ് മാക്മില്ലനും ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനും സിഇഒയുമായ ബിന്നി ബന്‍സാലും ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

2007ലാണ് ബംഗളൂരു കേന്ദ്രമാക്കി ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ഫ്‌ളിപ്കാര്‍ട്ട് അരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വന്‍തോതില്‍ വിദേശ മുലധന നിക്ഷേപം എത്തിയതോടെ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായി ഫ്‌ളിപ്കാര്‍ട്ട് വളര്‍ന്നു. രാജ്യത്തെ ഓണ്‍ലൈന്‍ വിപണിയുടെ വളര്‍ച്ചാ സാധ്യത മുന്‍കൂട്ടി കണ്ടാണ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ എത്തുന്നത്.

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ആദ്യമായി 100 കോടി ഡോളര്‍ പിന്നിട്ട കമ്പനി 80 വിഭാഗങ്ങളിലായി എട്ടുലക്ഷത്തില്‍പ്പരം ഉത്പന്നങ്ങളാണ് വിറ്റഴിക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത 10 കോടി ഉപയോക്താക്കളുണ്ട്. ഒരുലക്ഷം വില്‍പ്പനക്കാരും. 21 ഗോഡൗണുകളും. ഒരു കോടിപേര്‍ ദിവസവും സൈറ്റിലെത്തുന്നുണ്ട്.

Story by
Read More >>