എസ്.ബി.ഐക്ക് പിന്നാലെ 4 പൊതുമേഖല ബാങ്കുകൾകൂടി ലയനപാതയിൽ 

ന്യൂ​ഡ​ൽ​ഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുബാങ്ക് എസ്.ബി.ഐക്കുപിന്നാലെ 4 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾകൂടി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക​ന​ത്ത ന​ഷ്​​ടം...

എസ്.ബി.ഐക്ക് പിന്നാലെ 4 പൊതുമേഖല ബാങ്കുകൾകൂടി ലയനപാതയിൽ 

ന്യൂ​ഡ​ൽ​ഹി:രാജ്യത്തെ ഏറ്റവും വലിയ പൊതുബാങ്ക് എസ്.ബി.ഐക്കുപിന്നാലെ 4 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾകൂടി ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക​ന​ത്ത ന​ഷ്​​ടം നേരിടുന്ന ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ, ​എെ​ഡി​ബി​ഐ ബാ​ങ്ക്, ഒാ​റി​യ​ൻ​റ​ൽ ബാ​ങ്ക് ഓഫ് കോമേഴ്സ്, സെ​ൻ​ട്ര​ൽ ബാ​ങ്ക്​ എ​ന്നി​വ ല​യി​പ്പിക്കാ​നാ​ണ്​ സർക്കാരിന്റെ നീ​ക്കം. സ​ഞ്ചി​ത ന​ഷ്​​ടം കു​റ​ക്കു​ന്നതിനാണ് ബാങ്കുകളെ തമ്മിൽ ല​യി​പ്പിക്കുന്നതെന്നാണ് സ​ർ​ക്കാ​ർ ഭാഷ്യം. ല​യ​നം പൂർത്തിയായാൽ എസ്ബിഐയ്ക്ക‌്​ ശേ​ഷം ഇ​ന്ത്യ​യി​ലെ രണ്ടാമത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യി ഇ​തു മാ​റും.

മാ​ർ​ച്ചിലവസാനിച്ച നാലാം സാമ്പത്തിക പാദത്തിൽ ഈ നാ​ലുബാ​ങ്കു​ക​ളു​ടെ​യും ആ​കെ ന​ഷ്​​ടം 21,646 കോ​ടി രൂ​പ​യാ​ണ്. ഇതിൽ ഐ​ഡി​ബി​എെ​യാ​ണ്​ മു​ന്നി​ൽ 8238 കോ​ടി. ​മറ്റുബാങ്കുകളുടെ ന​ഷ്​​ടം ഒാ​റി​യ​ൻ​റ​ൽ ബാ​ങ്ക്​ ഒാ​ഫ്​ കോ​മേ​ഴ്​​സ്​​ 5871 കോ​ടി, സെ​ൻ​ട്ര​ൽ ബാ​ങ്ക്​ 5105 കോ​ടി, ബാ​ങ്ക്​ ഒാ​ഫ്​ ബ​റോ​ഡ 2431 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്.

ല​യ​ന​ത്തി​ന്റെ ഭാ​ഗമായി ബാങ്കുകൾക്ക് ആ​സ്​​തി വി​റ്റൊ​ഴിയാ​ൻ അ​നു​വ​ദി​ക്കും. ശാ​ഖ​ക​ൾ പൂ​ട്ടു​ന്ന​ത​ട​ക്കം പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനുള്ള ബദൽ മാർ​ഗങ്ങൾ ബാങ്കുകൾക്ക് പരി​ഗണിക്കാം. ബാങ്കുകളുടെ ലയനത്തോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാരിന്റെ മൂലധന നിക്ഷേപം കുറക്കുന്നതിനും ഇത് വഴിയൊരുങ്ങും. കൂടാതെ കിട്ടാക്കടവും കുറയും. എസ്ബിടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളേയും മഹിളാ ബാങ്കിനേയും കഴിഞ്ഞ വർഷമാണ് എസ്ബിഐയിൽ ലയിപ്പിച്ചത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ഉപഭോക്താക്കളെ പിഴിയുമ്പോഴാണ് ബാങ്ക് ലയനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.

നീ​ര​വ്​ മോ​ദി, വി​ജ​യ്​ മ​ല്യ തുടങ്ങിയവരുടെ വാ​യ്​​പ കു​ടി​ശ്ശി​കയും ബാങ്കുകളുടെ ലയനത്തിന് ആക്കംകൂട്ടി. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​റും ബാങ്ക് ഭരണസമിതിയും ഉന്നതർക്കായി വഴിവിട്ടരീതിയിലാണ് വായ്പ നൽകുന്നത്. ഇതിന്റെ അവസാന ഉദാഹരണമാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് അനുവദിച്ച 3250 കോടിരൂപയുടെ വായ്പ. വിഷയത്തിൽ കേന്ദ്രം ഇതുവരെയായി ഇടപെട്ടിട്ടില്ല. അനധികൃതമായ ബാ​ങ്കി​ങ്​ വ​ഴി ബാ​ങ്കു​ക​ളു​ടെ ത്രൈ​മാ​സ സ​ഞ്ചി​ത ന​ഷ്​​ടം 60,000 കോ​ടി​യാ​ണ്.

Story by
Read More >>