ജോലി തിരയുന്നവര്‍ക്ക് ഗൂഗിളിന്റെ ഒരു കൈ സഹായം

Published On: 24 April 2018 12:00 PM GMT
ജോലി തിരയുന്നവര്‍ക്ക് ഗൂഗിളിന്റെ ഒരു കൈ സഹായം

ന്യൂഡല്‍ഹി: ജോലി തിരഞ്ഞു നടക്കുന്ന ഇന്ത്യക്കാര്‍ക്കിനി ഗൂഗളിന്റെ ഒരു കൈ സഹായം. ഗൂഗിള്‍ ഇന്ന് അവതരിപ്പിച്ച പുതിയ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ സെര്‍ച്ച് ആപ്പ് വഴി ഇന്ത്യക്കാര്‍ക്കും ജോലി തിരയാം. വിവിധ ഇടങ്ങളില്‍ നിന്നുള്ള ജോലി വിവരങ്ങളാണ് പുതിയ സംവിധാനം വഴി ലഭ്യമാവുക.

ആന്‍ഡ്രോയിഡ് ഐ.ഒ.എസ് പ്ലാറ്റഫോമുകളിലെ സെര്‍ച്ച് ആപ്പു വഴി ഈ സേവനം ലഭ്യമാകും. തൊഴില്‍ തിരയാന്‍ സഹായിക്കുന്ന ലിങ്ക്ഡ്, ക്യൂക്കര്‍ ജോബ്‌സ്, ഷൈന്‍.കോം എന്നിവയുമായി ഗൂഗിള്‍ സഹകരണം ആരംഭിച്ചിട്ടുണ്ട്.

Top Stories
Share it
Top