ജെറ്റ് എയര്‍വേസ്  വീണ്ടും ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

Published On: 3 Aug 2018 6:15 AM GMT
ജെറ്റ് എയര്‍വേസ്  വീണ്ടും ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു

മുംബൈ: വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യാ ലിമിറ്റഡ് പണ സമാഹരത്തിനായി വീണ്ടും ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എണ്ണ വിലയില്‍ ഉണ്ടാകുന്ന മാറ്റവും രൂപയുടെ മൂല്യ കുറവും കടുത്ത മത്സരവും നേരിടുന്ന കമ്പനിക്ക് ധനസമാഹരണം വെല്ലുവിളിയായ സാഹചര്യത്തിലാണ് ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്.

കമ്പനിയുടെ വലിയ ഭാഗം ഓഹരിയുള്ള സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഓഹരികളും വില്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. 51 ശതമാനം ഓഹരിയാണ് ഗോയലിന് ഉള്ളത്. കുറച്ചു മാസം മുന്നേ ഓഹരി വില്‍പ്പനയ്ക്ക് ശ്രമം നടന്നിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 636.45 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. അതേസമയം പ്രധാന എതിരാളികളായ സ്‌പൈസ് ജെറ്റ് 566.66 കോടി ലാഭത്തിലായിരുന്നു. ഇന്തിഗോ എയര്‍ലൈന്‍സിന് 2242.37 കോടിയുടെ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്.

ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരികളുള്ള എത്തിഹാദ് എയര്‍വേസ് കമ്പനിയുടെ നിയന്ത്രണാധികാരം ലഭിക്കുന്ന തരത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ഓഫര്‍ ഗോയല്‍ നിരസിക്കുകയായിരുന്നു.

Top Stories
Share it
Top